മോദിയെ ആശ്ലേഷിക്കാൻ രാഹുലിന് ധൃതി; സി.ബി.ഐയിൽ നിന്ന് ഓടിപ്പോകുന്നു- സ്മൃതി

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജ്യത്തെ കിട്ടാക്കടങ്ങൾക്ക് കാരണം കോൺഗ്രസ് സർക്കാറെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ന്യൂഡൽഹിയിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഇന്ത്യൻ ബാങ്കിങ്ങ് സമ്പ്രദായത്തെ ആക്രമിച്ച ഒരു സർക്കാരിനെയാണ് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി നയിച്ചത്. 2006-08 കാലഘട്ടത്തിൽ ഇന്ത്യയിലെ ബാങ്കിങ് ഘടനയിൽ നിഷ്ക്രിയ ആസ്തി വർധിപ്പിച്ചതായി രഘുറാം രാജൻ വ്യക്തമാക്കിയിരിക്കുന്നു. രാജ്യത്ത് കിട്ടാക്കടങ്ങൾ കോൺഗ്രസ് കാരണം വർധിച്ചു. രാഹുൽഗാന്ധി, പ്രിയങ്ക വാദ്ര, സോണിയാഗാന്ധി എന്നിവർ രാജ്യത്തെ നികുതിദായകരുടെ പണം നശിപ്പിച്ചെന്നും സ്മൃതി പറഞ്ഞു. ഇന്നലെ ഡൽഹി ഹൈകോടതിയും രഘുറാം രാജനും കോൺഗ്രസ് നേതാക്കളുടെ ഈ അഴിമതി ഉദാഹരണങ്ങൾ വെളിപ്പെടുത്തിയതായും സ്മൃതി ആരോപിച്ചു.

രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആശ്ലേഷിക്കാൻ ധൃതിയിലെത്തുന്നു. എന്നാൽ സി.ബി.ഐ ഉദ്യോഗസ്ഥരിൽ നിന്ന് അദ്ദേഹം ഓടിപ്പോകുന്നു. അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യത്തിനായി പറയുന്ന ആളെന്ന് സ്വയം വിശേഷിപ്പിക്കുകയും അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ നിന്നും മാധ്യമങ്ങളെ അകറ്റി നിർത്തുന്നുവെന്നും സ്മൃതി പറഞ്ഞു.

Tags:    
News Summary - smriti Irani attack Rahul Gandhi- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.