Posted On
date_range Updated On
date_range കാർഗോ ഹോളിൽ പുക: എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ഇറക്കി
കണ്ണൂർ: കോഴിക്കോട് നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തിരമായി കണ്ണൂരിൽ ഇറക്കി. കാർഗോ ഹോളിൽ പുക കണ്ടതിനെ തുടർന്നാണ് വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. ബുധനാഴ്ച രാവിലെ കോഴിക്കോട് നിന്നും ദുബൈയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.
കോഴിക്കോട് വിമാനത്താവളത്തിലെ റൺവേകളിൽ പണി നടക്കുന്നതിനാലാണ് കണ്ണൂരിൽ വിമാനം ഇറക്കേണ്ടി വന്നത്. യാത്രക്കാരെ വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കിയെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.