തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ സ്കൈബീം റോപ്പ്പൊട്ടി നിലംപതിച്ചപ്പോൾ
Posted On
date_range Updated On
date_range തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഇരുമ്പ് ഗർഡർ നിലംപതിച്ചു, പുള്ളർ ലോറി തകർന്നു; ദേശീയപാതയിൽ ഗതാഗതം നിലച്ചു
ആലപ്പുഴ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിന് ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗർഡറുകൾ അഴിച്ചു മാറ്റുന്നതിനിടയിൽ നിലം പതിച്ചു. ഇന്ന് രാവിലെ ആറരയോടെ തുറവൂർ ജങ്ഷനിലായിരുന്നു സംഭവം. ആളപായമില്ല.
സ്റ്റീൽ ഗർഡറുകൾ കൊണ്ടു പോകാനായി തൂണിനടിയിൽ പാർക്ക് ചെയ്തിരുന്ന പുള്ളർ ലോറി തകർന്നു. കോൺക്രീറ്റ് ഗർഡറുകൾക്ക് താങ്ങായി താൽകാലികമായി സ്ഥാപിച്ച ഇരുമ്പ് ഗർഡറുകൾക്ക് 80 ടൺ ഭാരമാണുള്ളത്.
ഇരുമ്പ് ഗർഡറുകൾ ഇറക്കുമ്പോൾ ഗതാഗതം തടസപ്പെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഇതുമൂലം ദേശീയപാത തുറവൂർ ജങ്ഷനിൽ ഗതാഗത കുരുക്കിലാണ്.
അരൂർ മുതൽ തുറവൂർ വരെ 13 കിലോമീറ്റർ ഉയരപ്പാത നിർമാണം സുരക്ഷ ഒരുക്കാതെ നടത്തുന്നത് വലിയ ദുരിതമാണ് ജനങ്ങൾക്കും യാത്രക്കാർക്കും ഉണ്ടാക്കുന്നതെന്ന് പരാതി ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.