കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം; പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ അസ്ഥികൂടം ദ്രവിച്ച നിലയിൽ

കൊല്ലം: കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. ശാരദാമഠം സി.എസ്.ഐ പള്ളി സെമിത്തേരിക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. ദ്രവിച്ച നിലയിലായിരുന്നു അസ്ഥികൂടം.

പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ അസ്ഥികൂടം ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

പള്ളി സെമിത്തേരിക്ക് സമീപം പൈപ്പ് സ്ഥാപിക്കാനായി കുഴിയെടുത്തപ്പോഴാണ് സ്യൂട്ട്കേസ് കണ്ടത്. തുടർന്ന് പള്ളി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വർഷങ്ങൾക്ക് മുമ്പ് ആരെങ്കിലും അസ്ഥികൂടം സ്യൂട്ട്കേസിലാക്കി കുഴിച്ചിട്ടതാകാമെന്നാണ് നിഗമനം.

അസ്ഥികൂടത്തിന്‍റെ മുഴുവൻ ഭാഗങ്ങളും ഇല്ലെന്ന് കമീഷണർ കിരൺ നാരായണൻ മാധ്യമങ്ങളോട് പറഞ്ഞു. അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊല്ലം ഈസ്റ്റ് പൊലീസ് ആണ് അന്വേഷിക്കുന്നത്.

പ്രദേശത്ത് നിന്ന് കാണാതായവരുടെ വിവരം പൊലീസ് ശേഖരിക്കുന്നുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.

Tags:    
News Summary - Skeleton found inside suitcase on church premises in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.