Posted On
date_range Updated On
date_range കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറു പെൺകുട്ടികളെ കാണാതായി
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറു പെൺകുട്ടികളെ കാണാതായി. ബുധനാഴ്ച വൈകിട്ടോടെയാണ് പെൺകുട്ടികളെ കാണാതായതെന്നാണ് വിവരം. പെൺകുട്ടികൾക്കായി മെഡിക്കൽ കോളജ് പൊലീസ് തിരച്ചിൽ ആരംഭിച്ചു.
ആറു പെൺകുട്ടികളും കോഴിക്കോട് ജില്ലക്കാരാണ്. ഇതിൽ സഹോദരിമാരും ഉൾപ്പെടും. ചിൽഡ്രൻസ് ഹോം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്ന് ഏണി ഉപയോഗിച്ചാണ് പെൺകുട്ടികൾ പുറത്തുകടന്നത്.
സംഭവത്തിൽ ചേവായൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.