തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രക്കിടെ കരിങ്കൊടി കാട്ടിയ കെ.എസ്.യു പ്രവർത്തകരെ പിണറായി വിജയന്‍റെ ഗൺമാൻ അടക്കമുള്ളവർ മർദിച്ച സംഭവത്തിൽ എസ്.ഐ.ടി റിപ്പോർട്ട് നാളെ സമർപ്പിക്കും. ഗൺമാൻ അനിൽ കുമാർ ഉൾപ്പെടുന്ന പ്രതികൾക്കെതിരെ വധശ്രമത്തിനടക്കം കേസെടുത്തേക്കും. അഞ്ച് പേരാണ് പ്രതി പട്ടികയിലുള്ളത്. ആലപ്പുഴ ലോക്കൽ പൊലീസിന്‍റെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രവർത്തകരെയാണ് ക്രൂരമായി തലക്കടിച്ച് മർദിച്ചത്.
വകുപ്പ് തല നടപടിക്ക് എസ്.ഐ.ടി ഉടൻ ശുപാർശ ചെയ്യും. മുൻ എ.ഡി.ജി.പി എം.ആർ അജിത് കുമാർ കേസ് ഡയറി തിരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകിയിരുന്നു ഇതുകൂടി പരിശോധിച്ചാകും അന്തിമ റിപ്പോർട്ട് സമർപ്പിക്കൽ.
ഗൺമാൻ ആയിരുന്ന അനിലും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും ഇന്നലെ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. ബാക്കി മൂന്നു പേർ കൂടി നാളെ ജാമ്യാപേക്ഷ നൽകുമെന്നാണ് വിവരം. എസ്.ഐ.ടി നടപടിയിൽ സന്തോഷമുണ്ടെന്ന് മർദനമേറ്റ എ.ഡി തോമസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.