സിസ്റ്റർ ലൂസിക്കെതിരെ വിഡിയോ പുറത്തുവിട്ടതിൽ തെറ്റില്ലെന്ന് സന്യാസി മഠം

കൽപറ്റ: മഠത്തിനെതിരെ സിസ്റ്റർ ലൂസി കളപ്പുര പൊലീസിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് ഫ്രാൻസിസ്​കൻ ക്ലാരിസ്റ്റ്​ സന്യാസി സമൂഹം (എഫ്.സി.സി). സിസ്റ്റർ ലൂസി മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും എഫ്.സി.സി നൽ കിയ കത്തിൽ ആവശ്യപ്പെടുന്നു.

കേസും ആരോപണങ്ങളും സഭയെ അപകീർത്തിപ്പെടുത്താൻ വേണ്ടിയാണ്. സംഭവത്തിൽ സിസ്റ്റർ ല ൂസി വിശദീകരണം നൽകണം. സഭയുടെ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ മഠത്തിൽ നിന്ന് പുറത്താക്കുമെന്നും കത്തിൽ പറയുന്നു.

സിസ്റ്റർ ലൂസിയെ പുറത്താക്കുന്നത് ബിഷപ്പ് ഫ്രാങ്കോക്കെതിരെ സമരം ചെയ്തതിനല്ല. മറ്റ് ചില തെറ്റുകളാണ് അവർ ചെയ്തത്. പരാതി പിൻവലിച്ചില്ലെങ്കിൽ ഇതിന്‍റെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് നൽകും. മഠത്തിൽ തന്നിഷ്ട പ്രകാരം ജീവിക്കാമെന്ന് കരുതരുത്. പരാതി പിൻവലിച്ച് മാപ്പ് പറഞ്ഞാൽ മഠത്തിൽ തുടരാം.

സിസ്റ്റർ ലൂസിയെ മാനന്തവാടി രൂപതയിലെ പി.ആര്‍.ഒ സംഘാംഗം ഫാദര്‍ നോബിള്‍ പാറക്കൽ അപകീർത്തിപ്പെടുത്തിയിട്ടില്ല. സിസ്റ്റർക്കെതിരെ നോബിൾ യൂട്യൂബിൽ വിഡിയോ അപ് ലോഡ് ചെയ്തത് തെറ്റായി കാണുന്നില്ല. കന്യാസ്ത്രീകളുടെ സുരക്ഷാ പ്രശ്നമാണ് ചൂണ്ടിക്കാണിച്ചതെന്നും കത്തിൽ വിശദീകരിക്കുന്നു.

ഫാദര്‍ നോബിൾ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയതും മഠത്തിൽ പൂട്ടിയിട്ടതും ചൂണ്ടിക്കാട്ടി വെള്ളമുണ്ട പൊലീസിൽ സിസ്റ്റർ ലൂസി പരാതി നൽകിയിരുന്നു. ഈ രണ്ട് കേസുകൾ പിൻവലിക്കണമെന്നാണ് എഫ്.സി.സിയുടെ ആവശ്യം.

Tags:    
News Summary - sister lucy Kalappura, franciscan clarist congregation -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.