200 ഓ​ളം സേവനങ്ങൾ ഓൺലൈനിലൂടെ; ഗ്രാമപഞ്ചായത്തുകളിൽ ഏകജാലക സംവിധാനം

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിലെ 200 ലധികം സേവനങ്ങൾക്ക്​ വെബ്​ അധിഷ്​ഠിത ഏകജാലക സംവിധാനമൊരുങ്ങി. വിവിധ പോർട്ടലുകൾ വഴി നൽകിയ സേവനങ്ങൾ ഇൻറഗ്രേറ്റഡ്​ ലോക്കൽ ഗവേണൻസ്​ മാനേജ്​മെൻറ് സിസ്​റ്റം (​െഎ.എൽ.ജി.എം.എസ്​) എന്ന പ്ലാറ്റ്​ഫോമിൽ ഏകോപിപ്പിച്ചു​. ഇൻഫർമേഷൻ കേരളമിഷ​​െൻറ നേത​ൃത്വത്തിൽ പഞ്ചായത്ത്​ വകുപ്പിലെ 40 ജീവനക്കാരുടെ സഹകരണത്തോടെയാണ്​ സോഫ്​റ്റ്​വെയർ നിർമിച്ചത്​.

ഒാപൺസോഴ്​സ്​ പ്ലാറ്റ്​ഫോമിലായതിനാൽ സോഫ്​റ്റ്​വെയർ ലൈസൻസ്​ ഫീസിനത്തിലെ വലിയ തുക ലാഭം​. തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി പഞ്ചായത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തി വിജയിച്ച പദ്ധതി​ ആദ്യഘട്ടത്തിൽ 150 പഞ്ചായത്തുകളിലേക്കാണ്​ വ്യാപിപ്പിക്കുന്നത്​.

അപേക്ഷകൾ, പരാതികൾ, അപ്പീലുകൾ എന്നിവ സമർപ്പിക്കാം​. ​രജിസ്​റ്റർ ചെയ്യു​േമ്പാൾ ലഭിക്കുന്ന യൂസർ ലോഗിൻ വഴിയോ അക്ഷയകേന്ദ്രങ്ങൾ വഴിയോ അപേക്ഷ നൽകാം. ഫ്രണ്ട്​ ഒാഫിസ്​ വഴി നിലവിലെ രീതിയിലും സേവനം ​പ്രയോജനപ്പെടുത്താം. അപേക്ഷളെല്ലാം വെബ്​ അധിഷ്​ഠിതമായതിനാൽ ജീവനക്കാർക്ക്​ വീട്ടി​ലിരുന്നും സോഫ്​റ്റ്​വെയർ ഫയൽ പ്രവർത്തനങ്ങൾ നടത്താം.

സർട്ടിഫിക്കറ്റുകളും രേഖകളും അപേക്ഷക​െൻറ ഇ^മെയിൽ വിലാസത്തിലും ​യൂസർ ലോഗിനിലും ലഭ്യമാകും. അക്ഷയകേന്ദ്രങ്ങൾ വഴിയും ഇവ കൈപ്പറ്റാം. നിലവിലുള്ള രീതിയിൽ തപാൽ മാർഗവും പഞ്ചായത്ത്​ ഒാഫിസിൽനിന്ന്​ നേരിട്ടും ലഭിക്കും. ഫയൽ വിവരങ്ങൾ മുഴുവൻ ഒറ്റ സ്​ക്രീനിൽ ലഭിക്കുമെന്നതാണ്​ മറ്റൊരു പ്രത്യേകത.

മറ്റ്​ പ്രത്യേകതകൾ

അപേക്ഷക്കൊപ്പം നൽകേണ്ട രേഖകൾ ഏതൊക്കെയെന്ന വിവരം ലഭിക്കും. ഇൗ രേഖകളും ഒാൺലൈനായി സമർപ്പിക്കാം.

കൈപ്പറ്റ്​, ഫീസ്​ രസീതുകളും സേവനം നൽകുന്ന തീയതിയും ലഭിക്കും

അപേക്ഷയിൽ അപാകമുണ്ടെങ്കിൽ അക്കാര്യവും ഫയൽനീക്കവും സ്ഥിതിവിവരവും അറിയാം

നടപടിക്രമങ്ങൾ പൂർത്തിയായാൽ വിവരം എസ്​.എം.എസ്​ ആയി ഫോണിലെത്തും

ഒാഫിസിലെ ഒാരോ സീറ്റിലും ഫയൽ കൈകാര്യം ചെയ്യുന്നതിന്​ എടുക്കാവുന്ന പരമാവധി സമയം സോഫ്​റ്റ്​വെയർ നിശ്ചയിക്കും

ഇൗ സമയപരിധി കഴിഞ്ഞിട്ടും സേവനം ലഭ്യമാക്കിയില്ലെങ്കിൽ വിവരം മേലധികാരിക്ക്​ ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.