എ.ഐ.സി.സി തെരഞ്ഞെടുപ്പ്; കേരളത്തില്‍ ഒറ്റ പോളിങ് സ്‌റ്റേഷന്‍

തിരുവനന്തപുരം: എ.ഐ.സി.സി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി കെ.പി.സി.സി ആസ്ഥാനത്ത് ഒറ്റ പോളിങ് സ്‌റ്റേഷനാണ് സജ്ജീകരിച്ചിട്ടുള്ളതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. പോളിങ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് മറിച്ചുള്ള പ്രചരണം തെറ്റാണെന്നും അദ്ദേഹം അറിയിച്ചു.

ഒക്ടോബർ 17നാണ് കോൺഗ്രസ് ദേശീയ അധ്യക്ഷനെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയും ശശി തരൂരുമാണ് മത്സരാർഥികൾ. 19നാണ് ഫലപ്രഖ്യാപനം. 

Tags:    
News Summary - single polling station for AICC election in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.