കായംകുളം: മുംബൈ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അനിമങ്കിെൻറ 'നെയ്തെടുത്ത ജീവിതങ്ങൾ' ഡോക്യുമെൻററിയിൽ എഡിറ്ററായ 14കാരൻ ശ്രദ്ധേയനാകുന്നത് തെരഞ്ഞെടുപ്പ് കാലത്താണ്. എരുവ കോയിക്കപ്പടി തറയിൽപടീറ്റതിൽ സിയാദിെൻറ മകൻ മുഹമ്മദ് സിനാനാണ് എഡിറ്റിങ് ടേബിളിലെ താരമായത്. തെരഞ്ഞെടുപ്പ് എത്തിയതോടെ എരുവ കോയിക്കപ്പടിയിലെ സ്റ്റുഡിയോയിൽ കൗമാരക്കാരനെ തേടിയെത്തുന്നവർക്ക് കണക്കില്ല.
ഈ ഒമ്പതാം ക്ലാസുകാരെൻറ ഭാവനയിൽ വിരിഞ്ഞ പ്രചാരണോപാധികളുമായാണ് മിക്ക സ്ഥാനാർഥികളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. പിതാവിനൊപ്പമുള്ള സ്റ്റുഡിയോ സന്ദർശനങ്ങളാണ് സിനാനിലെ എഡിറ്ററെ സൃഷ്ടിച്ചത്. മജ്ലിസ് സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുേമ്പാഴാണ് എഡിറ്റിങ്ങിൽ കമ്പം കയറുന്നത്. വിവാഹ ആൽബങ്ങളും മറ്റും തയാറാക്കുേമ്പാൾ കമ്പ്യൂട്ടറിനു പിന്നിൽ കാഴ്ചക്കാരനായപ്പോഴാണ് ഇഷ്ടം തുടങ്ങിയത്. ഇത്തിരിനേരം കമ്പ്യൂട്ടറിനു മുന്നിലിരിക്കാൻ അനുവാദം കിട്ടിയപ്പോൾ എഡിറ്റിങ് പരീക്ഷണങ്ങളിലായിരുന്നു ശ്രദ്ധ. മകെൻറ കഴിവ് തിരിച്ചറിഞ്ഞ സിയാദ് പ്രോത്സാഹിപ്പിച്ചു.
വിവാഹ വിഡിയോകളിൽനിന്ന് സംഗീത ആൽബങ്ങളിലേക്കും ഹ്രസ്വചിത്രങ്ങളിലേക്കും കൈവെച്ചതോടെ മികവ് വർധിച്ചു. ഇതോടെ സ്വന്തം സൃഷ്ടികളിലേക്കും കടന്നു. കോവിഡ് പശ്ചാത്തലത്തിലെ സമൂഹമാധ്യമ പ്രചാരണ സാധ്യതകൾ സിനാനും അവസരങ്ങളൊരുക്കി. സ്കൂൾ അവധിയായതും പഠനം കമ്പ്യൂട്ടറിനു മുന്നിലായതും ഇരട്ടി സൗകര്യമായി. തെരഞ്ഞെടുപ്പിനായി അനിമേഷൻ പ്രചാരണോപാധികളും ഗാനങ്ങളുമൊക്കെയാണ് തയാറാക്കി നൽകുന്നത്. എഡിറ്റിങ്ങിലും സൗണ്ട് എൻജിനീയറിങ്ങിലും അക്കാദമിക പഠനമാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.