സിൽവർലൈനിൽ തീരുമാനം ഇന്നറിയാം; പിണറായി-ബസവരാജ് ബൊ​മ്മെ കൂടിക്കാഴ്ച

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ​യു​മാ​യി ഞാ​യ​റാ​ഴ്ച ച​ർ​ച്ച ന​ട​ത്തും. രാ​വി​ലെ 9.30നാ​ണ് കൂ​ടി​ക്കാ​ഴ്ച. പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ർ​ണാ​ട​ക​യി​ലെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി ഇ​രു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും.

സി​ൽ​വ​ർ ലൈ​ൻ അ​ർ​ധ അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി മം​ഗ​ലാ​പു​രം​വ​രെ നീ​ട്ടു​ന്ന കാ​ര്യ​വും ച​ർ​ച്ച​യാ​കും. ത​ല​ശ്ശേ​രി-​മൈ​സൂ​രു, നി​ല​മ്പൂ​ർ-​ന​ഞ്ച​ൻ​കോ​ട് പാ​ത​ക​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ന​ട​ക്കും. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ന്ത്രി​മാ​രു​ടെ സ​തേ​ൺ സോ​ണ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സി​ൽ​വ​ർ ലൈ​ൻ സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച.

Tags:    
News Summary - Silverline will be the discussion; Pinarayi-Basavaraj meeting today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.