കുതിപ്പോടെ എസ്.ഐ.എഫ്.എൽ; വിറ്റുവരവിൽ സർവകാല റെക്കോഡ്

മു​ള​ങ്കു​ന്ന​ത്തു​കാ​വ് (തൃ​ശൂ​ർ): തൃ​ശൂ​ർ അ​ത്താ​ണി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന സം​സ്ഥാ​ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ സ്റ്റീ​ൽ ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഫോ​ർ​ജി​ങ്സ് ലി​മി​റ്റ​ഡ് (എ​സ്.​ഐ.​എ​ഫ്.​എ​ൽ) 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷം 86 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വ് എ​ന്ന റെ​ക്കോ​ഡ് നേ​ട്ട​വും 10.12 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന ലാ​ഭ​വും 2.8 കോ​ടി രൂ​പ​യു​ടെ അ​റ്റാ​ദാ​യ​വും കൈ​വ​രി​ച്ചു. വി​റ്റു​വ​ര​വി​ൽ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ​ക്കാ​ൾ 12 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് കൈ​വ​രി​ച്ച​ത്. അ​റ്റാ​ദാ​യ​വും ഇ​ര​ട്ടി​യാ​ക്കി.

2020 കാ​ല​ഘ​ട്ട​ത്തി​ൽ 45 കോ​ടി രൂ​പ​യാ​യി​രു​ന്ന വി​റ്റു​വ​ര​വാ​ണ് അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് ഇ​ര​ട്ടി​യാ​ക്കി​യ​തെ​ന്ന് ചെ​യ​ർ​മാ​ൻ അ​ഡ്വ. ഷെ​റീ​ഫ് മ​ര​യ്ക്കാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 25 കോ​ടി​യോ​ളം രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത് വ​ഴി വി​റ്റു​വ​ര​വ് വ​ർ​ധി​പ്പി​ക്കാ​നും അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം 110 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വ് നേ​ടു​ന്ന​തി​ന് പ്രാ​പ്ത​മാ​ക്കാ​നും ക​ഴി​യു​മെ​ന്ന് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ക​മാ​ൻ​ഡ​ർ പി. ​സു​രേ​ഷ് അ​റി​യി​ച്ചു.

1984ൽ സ്ഥാ​പി​ത​മാ​യ എ​സ്.​ഐ.​എ​ഫ്.​എ​ൽ പൂ​ർ​ണ​മാ​യും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് കീ​ഴി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ഐ.​എ​സ്.​ആ​ർ.​ഒ​യി​ലേ​ക്കും ഡി.​ആ​ർ.​ഡി.​ഒ, ഡി.​എം.​ഡി.​ഇ, ബ്ര​ഹ്മോ​സ് എ​യ്റോ​സ്പേ​സ് ലി​മി​റ്റ​ഡ്, ഇ​ന്ത്യ​ൻ നേ​വി, എ​ച്ച്.​എ.​എ​ൽ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വേ​ണ്ട വി​വി​ധ​ത​രം ഫോ​ർ​ജി​ങ്സു​ക​ൾ വി​ക​സി​പ്പി​ച്ചു​ന​ൽ​കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലേ​ക്ക് 2006 ആ​യ​പ്പോ​ഴേ​ക്കും എ​സ്.​ഐ.​എ​ഫ്.​എ​ൽ എ​ത്തി. 350 പേ​ർ​ക്ക് പ്ര​ത്യ​ക്ഷ​മാ​യും 300 പേ​ർ​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ൽ ന​ൽ​കി​വ​രു​ന്ന ക​മ്പ​നി​യെ ആ​ശ്ര​യി​ച്ച് നി​ര​വ​ധി ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം 250 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും ഡ​യ​റ​ക്ട​റു​മാ​യ മേ​രി തോ​മ​സ്, ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രാ​യ പി.​കെ. മ​ൻ​സൂ​ർ, എ. ​അ​നി​ൽ ബോ​സ്, യൂ​നി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ യു.​കെ. വാ​സു, ടി.​ഡി. പ്ര​താ​പ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - SIFL on the rise; all-time record in turnover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.