ന്യൂഡൽഹി: ഉത്തർ പ്രദേശ് സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലാക്കിയ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻെറ ജാമ്യഹരജിയിൽ വാദം കേൾക്കുന്നത് ജൂലൈ അഞ്ചിലേക്ക് മാറ്റി. മഥുര കോടതിയുടേതാണ് നടപടി.
മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ട് ഏഴു മാസമായി ജയിലിലാണ്. ഭീകരനെന്നപോലെ ചിത്രീകരിക്കുകയുമാണ്. തനിക്കെതിരെ തെളിവുകളില്ലെങ്കിലും തടങ്കൽ ജീവിതം വിധിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും ജാമ്യാപേക്ഷയിൽ സിദ്ദീഖ് കാപ്പൻ പറയുന്നു.
പ്രമേഹവും മറ്റു വിഷമതകളുമുണ്ടെന്നും രണ്ടു തവണ കോവിഡ് ബാധിതനായെന്നും ചികിത്സക്കു കൊണ്ടുപോയപ്പോൾ കട്ടിലിൽ കെട്ടിയിട്ടും മറ്റും മൃഗത്തോടെന്ന പോലെ പെരുമാറിയെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ വിശദീകരിച്ചിട്ടുണ്ട്.
സിദ്ദീഖ് കാപ്പൻെറ മാതാവ് ഖദീജക്കുട്ടി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.
ഉത്തർ പ്രദേശിലെ ഹാഥറസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്ഥലത്തേക്ക് വാര്‍ത്താശേഖരണാര്‍ഥം പോവുന്നതിനിടെ മഥുര പൊലീസാണ് സിദ്ദീഖ് കാപ്പന് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. പിന്നീട് യു.എ.പി.എ ചുമത്തി. ആദ്യം എടുത്ത കേസ് തെളിവില്ലാത്തതിനാല്‍ മഥുര കോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.