സിദ്ദീഖ് കാപ്പൻ: അഞ്ചിന്​ ഐക്യദാർഢ്യ സമ്മേളനങ്ങൾ നടത്തും

കോഴിക്കോട്: സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സമിതി കേരളത്തിലെ മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരുമായി ചേർന്ന്​ 'സിദ്ദീഖ് കാപ്പന് നീതിനൽകുക' എന്ന മുദ്രാവാക്യമുയർത്തി ഐക്യദാർഢ്യ സമ്മേളനങ്ങൾ നടത്തും. ഒക്ടോബർ അഞ്ചിന് ജന്മനാടായ മലപ്പുറത്തെ പൂച്ചോലമാട്ടിലും കോഴിക്കോട് നഗരത്തിലും നടക്കുന്ന പരിപാടി യഥാക്രമം എം.പി. അബ്​ദുസ്സമദ് സമദാനിയും എം.കെ. രാഘവൻ എം.പിയും ഉദ്ഘാടനം ചെയ്യുമെന്ന്​ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തിയതിന്​ സിദ്ദീഖ് കാപ്പനെ ബലിയാടാക്കിയതാണെന്നും കേസുകളെല്ലാം ഭരണകൂട ഗൂഢാലോചനയാണെന്നും ഭാര്യ റെയ്ഹാനത്ത് സിദ്ദീഖ് പറഞ്ഞു. ഐക്യരാഷ്​ട്രസഭയുടെ മനുഷ്യാവകാശസമിതി അടക്കം അംഗീകരിച്ച 'മനസ്സാക്ഷി തടവുകാരൻ' എന്ന നിലയിലുള്ള എല്ലാ പരിഗണനകൾക്കും അദ്ദേഹം അർഹനാണ്. കാപ്പന്​ നീതി ലഭിക്കാനായി കേരള സർക്കാർ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

വാർത്തസമ്മേളനത്തിൽ സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യസമിതി ചെയർമാൻ എൻ.പി. ചെക്കുട്ടി, റെനി ഐലിൻ, അംബിക തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Siddique Kappan Solidarity meetings on oct fifth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.