സിദ്ദീഖ്​ ഹസൻ നന്മയുടെ പ്രകാശഗോപുരമായിരുന്ന പൊതുപ്രവർത്തകൻ - മിസോറാം ഗവർണർ

കോഴിക്കോട്​: നന്മയുടെ പ്രകാശഗോപുരമായിരുന്ന പൊതുപ്രവർത്തകനായിരുന്നു അന്തരിച്ച കെ.എ. സിദ്ദീഖ്​ ഹസനെന്ന്​ മിസോറാം ഗവർണർ പി.എസ്​ ശ്രീധരൻപിള്ള. ജമാഅത്തെ ഇസ്​ലാമിയുടെ ചട്ടക്കൂട്ടിലൂടെ വാർത്തെടുത്ത ജീവിതത്തിൽ സത്യവും ധർമവിശുദ്ധിയും മറ്റു വിഭാഗങ്ങളിൽപെട്ടവരോടുള്ള ഉൽക്കടമായ സ്​നേഹവും അദ്ദേഹം എപ്പോഴും പ്രകടിപ്പിച്ചിരുന്നു.

എ​‍െൻറ താമസസ്​ഥലത്തിനടുത്ത്​ അദ്ദേഹത്തി​‍െൻറ പ്രസ്​ഥാനത്തി​‍െൻറ കേരള ആസ്​ഥാനം വന്നശേഷം അദ്ദേഹവുമായി കൂടുതൽ അടുപ്പം എനിക്കുണ്ടായി. മാധ്യമം പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും ഇന്നത്തെ നിലയിൽ വളർത്തിക്കൊണ്ടുവരുന്നതിൽ അദ്ദേഹത്തി​‍െൻറ സംഭാവനകൾ വിലപ്പെട്ടതായിരുന്നു എന്ന്​ നേരിട്ട്​ അറിയാവുന്ന ആളാണ്​ ഞാൻ.

രണ്ടു​ പതിറ്റാണ്ട്​ മുമ്പ്​ ഒരു റമദാൻ വ്രതക്കാലത്ത്​ ഞാനും എ​‍െൻറ നേതാവായിരുന്ന ദത്താത്രേയ റാവുവും കൂടി അദ്ദേഹത്തി​‍െൻറ കോവൂരിലെ വസതിയിൽ ബി.ജെ.പിയുടെ പ്രചാരണത്തി​‍െൻറ ഭാഗമായി സമ്പർക്കത്തിന്​ പോയിരുന്നു. ആ അവസരത്തിൽ അദ്ദേഹവും കുടുംബവും നോമ്പുകാലമായിട്ടും എനിക്കും ദത്താത്രേയ റാവുവിനും ചായയും മറ്റും തന്ന്​ ഞങ്ങളോട്​ സൗഹൃദം പങ്കുവെച്ചത് ഓർക്കുകയാണ്​. അദ്ദേഹത്തി​‍െൻറ വേർപാടോടെ ഒരു മാതൃകാ പൊതുപ്രവർത്തകനെയും ദൈവത്തിനുവേണ്ടിയുള്ള സമർപ്പിത ജീവിതത്തി​‍െൻറ ഉടമയെയുമാണ്​ നഷ്​ടമായത്​. അദ്ദേഹത്തി​‍െൻറ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

Tags:    
News Summary - iddique Hassan was a beacon of goodness - Adv. PS Sreedharan Pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.