എ.ആര് ക്യാമ്പില്‍ തോക്ക് പരിശോധിക്കുന്നതിനിടെ വെടിപൊട്ടി; ബാരല്‍ താഴേക്കായതിനാല് ദുരന്തം ഒഴിവായി
പത്തനംതിട്ട: എ.ആര് ക്യാമ്പില്‍ ആര്‍മര്‍ എസ്.ഐ തോക്ക് പരിശോധിക്കുന്നതിനിടെ വെടിപൊട്ടി. ബാരല്‍ താഴേക്കായതിനാലാണ് ദുരന്തം ഒഴിവായത്. വെടിയുണ്ട തറയിൽ തുളഞ്ഞുകയറി. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
വലിയൊരപകടത്തില്‍നിന്ന് ആര്‍മര്‍ എസ്.ഐ തലനാരിഴക്ക് രക്ഷപ്പെട്ടത് ശരിയായ രീതിയില്‍ തോക്ക് കൈകാര്യം ചെയ്തതുകൊണ്ട് മാത്രമാണ്.പണം ബന്തവസ് ഡ്യൂട്ടിക്കായി പുറത്തുപോകുന്ന സുരേഷ് എന്ന ഉദ്യോഗസ്ഥന് ഉണ്ട നിറച്ച് ലോഡാക്കിയശേഷം ഈ വിവരം പറയാതെ ആര്‍മര്‍ എസ്.ഐക്ക് തോക്ക് കൈമാറുകയായിരുന്നു.
ലോഡഡ് തോക്കാണെന്നറിയാതെ ആര്‍മര്‍ എസ്.ഐ തോക്ക് താഴേക്ക് പിടിച്ച് ട്രിഗ്ഗര്‍ പ്രസ് ചെയ്തപ്പോള്‍ വെടി പൊട്ടുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എ.ആർ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡന്റിനെ ജില്ല പൊലീസ് ചീഫ് ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.