പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു; പ്രതികള്‍ക്കായി തിരച്ചിൽ

കൊല്ലം: പൊറോട്ട കൊടുക്കാത്തതിനെ തുടർന്നുള്ള തർക്കത്തിന് പിന്നാലെ കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു. കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘംമുക്കിലാണ് സംഭവം. സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിനെയാണ് ആക്രമിച്ചത്. രണ്ട് പേർ ചേർന്നാണ് ആക്രമിച്ചത്. കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

ഇന്നലെ രാത്രി കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, കടയടക്കുകയാണെന്നും എല്ലാം തീര്‍ന്നുവെന്നും അമൽ കുമാർ പറഞ്ഞു. പൊറോട്ട ഉണ്ടായിട്ടും തരാതിരിക്കുകയാണെന്ന് പറഞ്ഞ് യുവാവ് ക്ഷുഭിതനായി.

ഇതിന് പിന്നാലെ, യുവാവ് മറ്റൊരാളെക്കൂടി വിളിച്ച് വരുത്തിയ ശേഷം അമൽ കുമാറിനെ അക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ റോഡിലൂടെ പൊലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Tags:    
News Summary - Shopkeeper's head smashed for not paying for gourd; search on for suspects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.