1972 മേയ് 26 - കൊച്ചി പുറങ്കടലിൽ ഗ്രീക്ക് ചരക്കുകപ്പലായ ‘സോളി മറിയ’ എൻജിൻ റൂമിൽ വെള്ളം കയറി മുങ്ങി. നാവികർ ലൈഫ് ബോട്ടിൽ രക്ഷപ്പെട്ടു.
1978 ആഗസ്റ്റ് - ഡീസലും ഫർണസ് ഓയിലുമായി വന്ന ഗുഡ് ഫോർച്യൂൺ എന്ന കപ്പൽ കണ്ണൂർ ഏഴിമലക്കടുത്ത് മുങ്ങി.
1979 ജൂൺ 30 - കേരള ഷിപ്പിങ് കോർപറേഷന്റെ ‘കൈരളി’ കപ്പൽ ഗോവയിൽനിന്ന് ഇരുമ്പയിരുമായി ആഫ്രിക്കയിലെ ജിബൂതി വഴി കിഴക്കൻ ജർമനിയിലേക്കുള്ള യാത്രക്കിടെ കാണാതായി. 23 മലയാളികൾ ഉൾപ്പെടെ 51 ജീവനക്കാരുണ്ടായിരുന്ന കപ്പൽ സംബന്ധിച്ച് ഒരു വിവരവും പിന്നീട് ലഭിച്ചിട്ടില്ല.
2007 ജൂൺ 30 - ചൈനയിൽനിന്ന് അൽബേനിയയിലേക്ക് സ്റ്റീലുമായി പോയ ‘മരിയ’ എന്ന കപ്പൽ കൊച്ചി തുറമുഖത്തുനിന്ന് എട്ട് കിലോമീറ്റർ അകലെ മുങ്ങി. കപ്പലിലെ ഡീസൽ കടലിൽ പരന്നു. നാവികരെ രക്ഷിച്ചു.
സാങ്കേതിക വിദ്യ മെച്ചപ്പെട്ടതോടെ 2021 മുതൽ അപകടങ്ങൾ കുറഞ്ഞു. മുൻകാലങ്ങളെ അപേക്ഷിച്ച് അപകടങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. അതുകൂടി പരിഗണിക്കുമ്പോൾ അപകടങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ആകെ അപകടങ്ങളിൽ 50 ശതമാനം കാർഗോ കപ്പലുകളായിരുന്നു. 24 ശതമാനം മത്സ്യബന്ധന കപ്പലുകളും ബാക്കി യാത്രാകപ്പലുകളുമാണ്.
കഴിഞ്ഞ പത്തുവർഷത്തെ കണക്കെടുത്താൽ എല്ലാ വർഷവും കൂടുതൽ കപ്പൽ അപകടങ്ങളുണ്ടായത് നോർത്ത് അത്ലാന്റിക് സമുദ്രത്തിലാണ്.
രണ്ടാമത് മെഡിറ്ററേനിയൻ സമുദ്രത്തിലും മൂന്നാമത് ബാൽട്ടിക് സമുദ്രത്തിലും നാലാമത് ആർട്ടിക് സമുദ്രത്തിലുമാണ്. ഇന്ത്യൻ തീരത്ത് പ്രതിവർഷം 50 -100 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.