''ഈദിന്​ ആശംസ നേർന്നാൽ മുസ്​ലിംപ്രീണനം, പരശുരാമ ജയന്തി നേർന്നാൽ ഞാൻ ഉള്ളിൽ സംഘി'' -വിമർശനങ്ങൾക്ക്​ മറുപടിയുമായി തരൂർ

തിരുവനന്തപുരം: പരശുരാമ ജയന്തി നേർന്നതിന്​ പിന്നാലെയുള്ള വിമർശനങ്ങൾക്ക്​ മറുപടിയുമായി കോൺഗ്രസ്​ നേതാവ്​ ശശി തരൂർ എം.പി.

ശശി തരൂർ പങ്കുവെച്ച ട്വീറ്റ്​ ഇങ്ങനെ: ഈ വിവാദങ്ങൾ അസംബന്ധമാണ്​. ഞാൻ ഈദിന്​ ആശംസനേർന്നാൽ അത്​ മുസ്​ലിം ​പ്രീണനമാണെന്ന്​ പറയും. പരശുരാമ ജയന്തി നേർന്നാൽ ഞാൻ ഉള്ളിൽ സംഘിയാണെന്ന്​ പറയും. കേരള സർക്കാറിന്‍റെ ഏതാനും പ്രവർത്തനങ്ങളെ ഞാൻ പ്ര​കീർത്തിച്ചാൽ ഞാൻ കമ്മികളുടെ അനുകമ്പ പിടിച്ചുപറ്റുന്നയാളാകും. ഇനി വിമർശിച്ചാൽ ഞാൻ ആർ.എസ്​.എസിൽ​ ചേരണമെന്നും പറയും. ഇതെന്താണ്​ വ്യക്തികൾക്ക്​ അവരുടേതായി ചിന്തിക്കാൻ അവകാശമില്ലേ?''.

കേരളം പരശുരാമൻ മഴുവെറിഞ്ഞുണ്ടായതാണെന്ന ഐതിഹ്യം തരൂർ പരശുരാമ ജയന്തിക്ക്​ പങ്കുവെച്ചിരുന്നു. ഇതിന്​ പിന്നാലെ തരൂർ അശാസ്​ത്രീയമായ വാദങ്ങൾ പങ്കുവെക്കരുതെന്നും മൃദുഹിന്ദുത്വം കളിക്കരുതെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെത്തുടർന്നാണ്​ തരൂരിന്‍റെ മറുപടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.