Posted On
date_range Updated On
date_range ഷാരോൺ വധം: പ്രതികൾ ഹൈകോടതിയിൽ
കൊച്ചി: കാമുകനായിരുന്ന ഷാരോണിനെ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ കാമുകി ഗ്രീഷ്മയുടെ മാതാവും അമ്മാവനും ഹൈകോടതിയിൽ ജാമ്യ ഹരജി നൽകി.
വിഷം കലർന്ന കഷായക്കുപ്പി മാറ്റി തെളിവ് നശിപ്പിച്ചു എന്ന കേസ് മാത്രമാണ് തങ്ങൾക്കെതിരെയുള്ളതെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടും മൂന്നും പ്രതികളായ കന്യാകുമാരി സ്വദേശിനി സിന്ധു (52), നിർമല കുമാരൻ നായർ (62) എന്നിവരാണ് ജാമ്യ ഹരജി നൽകിയത്.
മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനെത്തുടർന്ന് ബന്ധത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും സമ്മതിക്കാതിരുന്നതിനെത്തുടർന്ന് ഗ്രീഷ്മ ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി വിഷം കലർന്ന കഷായം നൽകിയെന്നും തുടർന്ന് ആശുപത്രിയിൽ മരണപ്പെട്ടുവെന്നുമാണ് കേസ്. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി നേരത്തേ ജാമ്യഹരജി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.