യുവതിയെ രക്ഷിക്കുന്നതിനിടെ കടലില്‍ കാണാതായ ലൈഫ്ഗാര്‍ഡി​െൻറ മൃതദേഹം ക​െണ്ടത്തി

ശംഖുംമുഖം: യുവതിയെ രക്ഷിക്കുന്നതിനിടെ കടലില്‍ കാണാതായ ലൈഫ്ഗാര്‍ഡി​​െൻറ മൃതദേഹം ക​െണ്ടത്തി. ശംഖുംമുഖം ബീച്ച ിലെ ലൈഫ് ഗാര്‍ഡായ ചെറിയതുറ സ്വദേശി ജോണ്‍സണ്‍ ഗബ്രി​േയലി(45)​​െൻറ മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയോടെ വലിയതുറ കുഴ ിവിളാംഭാഗത്ത് കരക്കടിഞ്ഞത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കടലില്‍ ​േജാൺസണെ കണ്ടെത്താൻ തിരച്ചില ്‍ തുടരുകയായിരുന്ന ലൈഫ്ഗാര്‍ഡുമാർ എത്തി വിഴിഞ്ഞം കോസ്​റ്റല്‍പൊലീസ് സ്​റ്റേഷനില്‍ എത്തിച്ചു. മെഡിക്കൽ കോളജിൽ പോസ്​റ്റ്​മോർട്ടത്തിനു​ ശേഷം മൃതദേഹം ബന്ധുക്കൾക്ക്​ കൈമാറി.

ശംഖുംമുഖം ബീച്ചില്‍നിന്ന്​ കടലിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെയാണ്​ ജോണ്‍സനെ കാണാതായത്. രക്ഷാപ്രവര്‍ത്തനത്തിനൊപ്പമുണ്ടായിരുന്ന ലൈഫ്ഗാര്‍ഡുകള്‍ ജോണ്‍സനെ രക്ഷപ്പെടുത്താന്‍ ശ്രമി​െച്ചങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് നേവിയുടെ ഹെലികോപ്​ടറുകള്‍ ഉള്‍പ്പെടെ രണ്ടുദിവസം കടലില്‍ തിരച്ചില്‍ നടത്തിയിട്ടും ഫലമു​ണ്ടായില്ല.

ശംഖുംമുഖം ബീച്ചിലേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പ്​ അവഗണിച്ചാണ് നഗരത്തിലെ സ്വകാര്യകമ്പനിയിലെ ജീവനക്കാരിയായ യുവതി പ്രക്ഷുബ്​ധമായ കടലിലേക്ക്​ ചാടിയത്​. യുവതിയെ രക്ഷിച്ച്​ തീര​േത്തക്ക്​ കൊണ്ടുവരുന്നതിനിടെ ജോൺസൺ ശക്തമായ അടിയൊഴുക്കിൽപെടുകയായിരുന്നു. കടൽപരിചയമു​ള്ളവർക്കുപോലും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലും സാഹസികമായി രക്ഷാപ്രവർത്തനത്തിന്​ തയാറായ ജോൺസ​​െൻറ ​േവർപാട്​ തീരമേഖലക്കാകെ നൊമ്പരമായി. ഭാര്യ: ശാലിനി. മക്കൾ: അബി, ആതിര.

Tags:    
News Summary - shankumugham lifeguard death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.