അരൂർ: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് രണ്ട് സിറ്റിങ് സീറ്റ ുകൾ നഷ്ടപ്പെട്ടപ്പോൾ അരൂരിൽ ഷാനിമോൾ ഉസ്മാനിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു. മത്സരിച്ച തെരെഞ്ഞ ടുപ്പുകളിലെല്ലാം പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഷാനിമോൾ 54 വർഷങ്ങളുടെ ഇടത് ആധിപത്യം തകർത്തുകൊണ്ടാണ് അരൂരിൽ മറുപടി നൽകിയത്. അരൂർ എം.എൽ.എ ആയിരുന്ന എ.എം ആരിഫ് ലോക്സഭയിലേക്ക് വിജയിച്ച സാഹചര്യത്തിലാണ് മണ്ഡലത്തിൽ ഉപതെ രഞ്ഞെടുപ്പ് നടന്നത്.
തെൻറ രാഷ്ട്രീയ ജീവിതത്തിലെ നാലാം അങ്കത്തിലാണ് ഷാനിമോളുടെ അപ്രതീക്ഷിത വിജയ ം. മുമ്പ് ഒറ്റപ്പാലം, പെരുമ്പാവൂർ മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയമായിരുന്നു. ആ ലപ്പുഴ ലോക്സഭാ മണ്ഡലത്തിൽനിന്ന് എ.എം. ആരിഫിനെതിരെ മത്സരിച്ചപ്പോഴും ഷാനിമോൾ നേരിയ േവാട്ടിന് പരാജയപ്പെട്ടിരുന്നു. സി.പി.എമ്മിലെ മനു.സി പുളിക്കലിനെ പാരാജയപ്പെടുത്തിയാണ് ഇത്തവണ ഷാനിമോൾ വിജയചരിത്രം കുറിച്ചത്.
38519 വോട്ടിെൻറ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ എ.എം. ആരിഫ് വിജയിച്ച മണ്ഡലത്തിലാണ് ജനം ഇത്തവണ ഷാനിമോൾ ഉസ്മാന് അനുകൂലമായി വിധിയെഴുതിയത്. ബി.ജെ.പി സ്ഥാനാർഥി അഡ്വ. പ്രകാശ് ബാബു ഏറെ പിന്നിലാണ്. 2016ൽ എൻ.ഡി.എയുടെ ഭാഗമായ ബി.ഡി.ജെ.എസ് സ്ഥാനാർഥി ടി. അനിയപ്പൻ 27000ത്തിൽ പരം വോട്ടുകൾ നേടിയ മണ്ഡലത്തിൽ 10000 ലേറെ വോട്ടുകൾ ഇത്തവണ ബി.ജെ.പിക്ക് നഷ്ടമായി.
1957- 60, 1960-65 വർഷങ്ങളിൽ കോൺഗ്രസിലെ പി.എസ്. കാർത്തികേയനാണ് അരൂരിനെ പ്രതിനിധീകരിച്ചത്. പിന്നീട് 1967ലും 1970ലും കെ.ആർ ഗൗരിയമ്മ (സി.പി.എം)യും 1977 ൽ പി.എസ്. ശ്രീനിവാസനും (സി.പി.ഐ) മണ്ഡലത്തിൽ നിന്ന് ജയിച്ചു കയറി. 1980, 1982, 1987, 1991 വരെ തുടർച്ചയായ നാലു തവണ സി.പി.എമ്മിൻെറ സ്ഥാനാർത്ഥിയായി ജയിച്ച ഗൗരിയമ്മ 1996 ലും 2001ലും യു.ഡി.എഫിൻെറ ഭാഗമായി ജെ.എസ്.എസ് സ്ഥാനാർത്ഥിയായി വിജയിച്ചു.
2006ൽ നടന്നത് അട്ടിമറി വിജയമായിരുന്നു. നവാഗതനായ സി.പി.എം സ്ഥാനാർഥി എ.എം. ആരിഫ് ഗൗരിയമ്മയെന്ന രാഷ്ട്രീയ അതികായയെ 4753 വോട്ടിെൻറ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിക്കൊണ്ട് മണ്ഡലം തിരിച്ചുപിടിച്ചു. തുടർന്ന് 2011ൽ ഡി.സി.സി പ്രസിഡൻറ് എ.എ. ഷുക്കൂറിനെ 16852 വോട്ടിന് തറപറ്റിച്ച് എ.എം. ആരിഫ് മണ്ഡലം നിലനിർത്തി. 2016ൽ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ഹാട്രിക് നേടിയാണ് എ.എം. ആരിഫ് അരൂർ മണ്ഡലത്തിൽ സർവ്വാധിപത്യം കുറിച്ചത്. 38,519ആയിരുന്നു ആരിഫിെൻറ ഭൂരിപക്ഷം.
ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മറ്റ് യു.ഡി.എഫ് സ്ഥാനാർഥികളെല്ലാം ഇടത് കോട്ടയിൽ പോലും അനായാസം ജയിച്ചു കയറിയപ്പോൾ ഷാനിമോൾ ഉസ്മാൻ മാത്രമായിരുന്നു പരാജയപ്പെട്ടത്. യു.ഡി.എഫിെൻറ ശക്തി കേന്ദ്രങ്ങളായ കോന്നിയിലും വട്ടിയൂർക്കാവിലും ഇത്തവണ യു.ഡി.എഫ് പരാജയം രുചിച്ചപ്പോൾ, ഇടത് കോട്ടയിൽ വിജയം വരിച്ചാണ് അന്ന് അപമാനഭാരത്തോടെ കുനിച്ച ശിരസ് ഷാനിമോൾ ഉസ്മാൻ ഇന്ന് ഉയർത്തി പിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.