ഷാഹിദ വധം: ഭർത്താവ്​ അറസ്​റ്റിൽ;  മകളുടെ മൃതദേഹം കനോലി കനാലിൽ

കോ​ഴി​ക്കോ​ട്​: കു​ന്ദ​മം​ഗ​ലം പി​ലാ​ശ്ശേ​രി​ക്ക​ടു​ത്ത്​ ക​ള​രി​ക്ക​ണ്ടി​യി​ലെ ആ​ലും​തോ​ട്ട​ത്തി​ൽ ഷാ​ഹി​ദ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഭ​ർ​ത്താ​വ്​ മ​ട​പ്പ​ള്ളി സ്വ​ദേ​ശി അ​ബ്​​ദു​ൽ ബ​ഷീ​റി​നെ (41) ​പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. അം​ഗ​പ​രി​മി​ത​നാ​യ ഇ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത​നു​സ​രി​ച്ച്​ പൊ​ലീ​സ്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ  ഒ​ന്ന​ര വ​യ​സ്സു​ള്ള മ​ക​ൾ ഖ​ദീ​ജ​ത്തു​ൽ മി​സ്​​റി​യ്യ​യു​ടെ മൃ​ത​ദേ​ഹം അ​ര​യി​ട​ത്തു​പാ​ല​ത്തി​ന​ടു​ത്ത്​ ക​നോ​ലി ക​നാ​ലി​ൽ ക​ണ്ടെ​ത്തി. സ​ഞ്ചി​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹം വി​കൃ​ത​മാ​യി​ട്ടു​ണ്ട്. 

തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ഷാ​ഹി​ദ​യെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ത്​​മ​ഹ​ത്യ​യെ​ന്നാ​ണ്​ നാ​ട്ടു​കാ​ർ ക​രു​തി​യ​ത്. ഭ​ർ​ത്താ​വ്​ അ​ബ്​​ദു​ൽ ബ​ഷീ​റി​നെ​യും കു​ഞ്ഞി​നെ​യും കാ​ണാ​താ​യ​തോ​ടെ കൊ​ല​പാ​ത​ക സം​ശ​യം ഉ​യ​ർ​ന്നു. ചി​ല ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ​കൂ​ടി പ​രി​ഗ​ണി​ച്ച​തോ​ടെ പൊ​ലീ​സ്​ കൊ​ല​പാ​ത​ക​മെ​ന്ന്​ ഉ​റ​പ്പി​ക്കു​ക​യും ബ​ഷീ​റി​നാ​യി ചേ​വാ​യൂ​ർ സി.​െ​എ കെ.​കെ. ബി​ജു​വി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ​ആ​റ്​ സ്​​ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ബു​ധ​നാ​ഴ്​​ച വൈ​കീ​േ​ട്ടാ​ടെ പാ​ല​ക്കാ​ടു​നി​ന്നാ​ണ്​ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. 

ഭാ​ര്യ​യു​ടെ മ​ര​ണ​വും കു​ട്ടി​യു​ടെ തി​രോ​ധാ​ന​വും സം​ബ​ന്ധി​ച്ച്​ ത​നി​ക്കൊ​ന്നു​മ​റി​യി​ല്ല എ​ന്ന്​ ആ​ദ്യം പ​റ​ഞ്ഞ ബ​ഷീ​റി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്​​ത​പ്പോ​ഴാ​ണ്​ ഭാ​ര്യ​യെ​യും കു​ട്ടി​യെ​യും ക​ഴു​ത്തു​ഞെ​രി​ച്ച്​ കൊ​ന്ന​ത്​ താ​നാ​ണെ​ന്നും കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​നോ​ലി ക​നാ​ലി​ൽ ഉ​പേ​ക്ഷി​ച്ചെ​ന്നും വെ​ളി​പ്പെ​ടു​ത്തി​യ​ത്. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഏ​ഴോ​ടെ പ്ര​തി​യെ സ്​​ഥ​ല​ത്തെ​ത്തി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കെ.​ടി.​ഡി.​സി​യു​ടെ ക​ളി​പ്പൊ​യ്​​ക​യി​ലെ പെ​ഡ​ൽ ബോ​ട്ടു​ക​ൾ എ​ത്തി​ച്ച്​ ഫ​യ​ർ​ഫോ​ഴ്​​സി​​​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ മൃ​ത​ദേ​ഹ​മ​ട​ങ്ങി​യ സ​ഞ്ചി പു​റ​ത്തെ​ടു​ത്ത​ത്. സൂ​ര്യ സി​ൽ​ക്​​സി​ന്​ സ​മീ​പം ക​ലു​ങ്കി​ന​ടു​ത്ത്​ ത​ള്ളി​യ​തി​ന്​ ഏ​താ​ണ്ട്​ അ​ടു​ത്തു​നി​ന്നു​ത​ന്നെ​യാ​ണ്​ മൃ​ത​ദേ​ഹം കി​ട്ടി​യ​ത്. 

മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്ക​വേ ആ​ളു​ക​ൾ സം​ഘ​ടി​ച്ച്​ പ്ര​തി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്ന​തോ​ടെ പൊ​ലീ​സ്​ ഇ​യാ​െ​ള സ്​​റ്റേ​ഷ​നി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. ഇ​യാ​ളെ കു​ന്ദ​മം​ഗ​ലം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്ക്​​ളാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക്​ റി​മാ​ൻ​ഡ്​ ചെ​യ്​​തു. ജി​ല്ല ​െപാ​ലീ​സ്​ മേ​ധാ​വി ​െജ. ​ജ​യ​നാ​ഥ്, നോ​ർ​ത്ത്​​ അ​സി. ക​മീ​ഷ​ണ​ർ പൃ​ഥ്വി​രാ​ജ്, ചേ​വാ​യൂ​ർ സി.​െ​എ കെ.​കെ. ബി​ജു, കു​ന്ദ​മം​ഗ​ലം എ​സ്.​െ​എ എ​സ്. ശ്രീ​ജേ​ഷ്, മെ​ഡി​ക്ക​ൽ കോ​ള​ജ്​ എ​സ്.​െ​എ സി.​ആ​ർ. അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി. സി.​െ​എ കെ.​കെ. ബി​ജു​വി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​ന്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റി.

Tags:    
News Summary - shahidha murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.