കോഴിക്കോട്: ബാങ്കിൽ നിക്ഷേപിച്ച പണം എടുത്തുനൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കുന്ദമംഗലം പിലാശ്ശേരിയിൽ പ്രതി അബ്ദുൽ ബഷീർ ഭാര്യയെയും മകളെയും കൊലപ്പെടുത്തുന്നതിൽ കലാശിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ആദ്യ വിവാഹബന്ധം വേർപെടുത്തിയ ആലുംതോട്ടത്തിൽ ഷാഹിദ, അബ്ദുൽ ബഷീറിനൊപ്പം പിലാശ്ശേരി കളരിക്കണ്ടിയിലെ ഒറ്റമുറിവീട്ടിലായിരുന്നു താമസം. ഷാഹിദയുടെയും അബ്ദുൽ ബഷീറിെൻറയും ആദ്യ ബന്ധങ്ങളിൽ കുട്ടികളുണ്ട്. ഇവരെല്ലാം വേറെയാണ് താമസം. ഇരുവർക്കും പിറന്ന ഖദീജത്തുൽ മിസ്റിയ്യയാണ് കൂടെ കഴിഞ്ഞിരുന്നത്.
മുൻബന്ധം വേർപെടുത്തിയപ്പോൾ ഷാഹിദക്ക് ലഭിച്ച തുകയുടെ ഒരുഭാഗം കുന്ദമംഗലം സർവിസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇൗ തുക കിട്ടണമെന്നാവശ്യപ്പെട്ട് ബഷീർ ഷാഹിദയെ മിക്കപ്പോഴും ഉപദ്രവിച്ചിരുന്നു. ഇക്കാര്യം പലതവണ ഷാഹിദതന്നെ ബന്ധുക്കളോട് പരാതിപ്പെട്ടിട്ടുണ്ട്. മകളുടെ പിതൃത്വത്തെ സംബന്ധിച്ചും ഇരുവരും തമ്മിൽ സ്ഥിരമായി തർക്കമുണ്ടാവാറുണ്ട്. ഞായറാഴ്ച രാത്രി ഇരുവരും തർക്കത്തിലേർപ്പെട്ടു. ഇതിനിടെ ഇസ്തിരിപ്പെട്ടിെകാണ്ട് ബഷീർ ഷാഹിദയെ പൊള്ളിച്ചു. ഷാഹിദ നിലവിളിച്ചതോടെ ബഷീർ കഴുത്ത്പിടിച്ച് ഞെരുക്കി. സമീപത്ത് ഉറങ്ങുകയായിരുന്ന മകൾ ഖദീജത്തുൽ മിസ്റിയ്യ കരയാൻ തുടങ്ങി. ഇതോടെ ഭാര്യയെ വിട്ട് കുഞ്ഞിെൻറ കഴുത്ത് കൈകൊണ്ട് ഞെക്കിപ്പിടിച്ച് വായിൽ തുണി തിരുകിക്കയറ്റി. പെെട്ടന്നുതന്നെ കുഞ്ഞ് മരിച്ചു. തുടർന്ന് ഷാഹിദയെയും ശ്വാസംമുട്ടിച്ച് കൊന്നു.
പിന്നീട് ഇയാൾ കുഞ്ഞിെൻറ മൃതദേഹം ജ്വല്ലറിയുടെ കാരിബാഗിൽ കെട്ടിപ്പൊതിഞ്ഞെടുത്ത് വീട് പുറത്തുനിന്ന് പൂട്ടി വൈകല്യമുള്ളവർക്ക് ഒാടിക്കാൻ പാകത്തിൽ രൂപകൽപ്പന ചെയ്ത തെൻറ കാറിൽ സീറ്റിെൻറ താെഴ ഭാഗത്തുെവച്ച് കോഴിക്കോേട്ടക്ക് വന്നു. പലയിടത്തും മൃതേദഹം ഉപേക്ഷിക്കാൻ നോക്കിയെങ്കിലും ആളുകൾ കണ്ടെത്തുമെന്നതിനാലാണ് കനോലി കനാൽ തിരഞ്ഞെടുത്തത്.
പുലർച്ച നാലുമണിയോടെ അരയിടത്തുപാലത്തിനടുത്തുനിന്ന് കളിപ്പൊയ്കയിലേക്കുള്ള റോഡിലൂടെ പോയെങ്കിലും കാറിൽനിന്ന് മൃതദേഹം പുറത്തേക്കെടുക്കാനായില്ല. പിന്നീട് തിരിച്ചുവരവെയാണ് മൃതദേഹം കനാലിലേക്കിട്ടത്. തുടർന്ന് ഇയാൾ സമീപത്തെ പെട്ടിക്കടയിൽനിന്ന് ഉപ്പുമാവും ചായയും കഴിച്ചശേഷം നഗരത്തിലെ സ്വന്തം കടയിലേക്ക്പോയി. കടക്കുള്ളിൽ കയറി അകത്തുനിന്ന് കുറ്റിയിട്ട് ഉറങ്ങി.
രാവിലെ ഷാഹിദയുടെ സഹോദരെൻറ ഭാര്യ സാബിറയെ ഫോണിൽ വിളിച്ച് താനും ഷാഹിദയും മകളും ദൂരത്തൊരിടത്ത് വീട് വാടകക്കെടുത്തെന്നും തങ്ങളെ വേണ്ടാത്ത ബന്ധുക്കളെയും നാട്ടുകാരെയും തങ്ങൾക്കും വേെണ്ടന്നും മകൾക്ക് 18 വയസ്സായാലേ ഇനി നാട്ടിലേക്ക് വരുള്ളൂ എന്നും പറഞ്ഞു. സംസാരത്തിൽ പന്തികേടുതോന്നിയ സാബിറ ഫോൺ റെക്കോർഡ് ചെയ്തു. ഇതു മനസ്സിലാക്കിയ ബഷീർ ഫോൺ കട്ട് ചെയ്യുകയും പിന്നീട് വിളിച്ച് റെക്കോർഡ് ചെയ്തത് ഡിലീറ്റാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ദുരൂഹത തോന്നിയ ഇവർ വീട്ടിലെത്തി പരിശോധന നടത്തിയപ്പോൾ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ ആശാരിയെക്കൊണ്ടുവന്ന് വാതിൽ പൊളിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ ആത്മഹത്യയെന്ന് കരുതി ബഷീറിനെയും വിവരം അറിയിച്ചു. എന്നാൽ, ബഷീർ എത്തുന്നു എന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു. ഇയാൾ കോയമ്പത്തൂരിലേക്കാണ് പോയത്. പിന്നീട് മരണം സംബന്ധിച്ച വാർത്തകൾ അറിയാനും മറ്റും പാലക്കാടെത്തി. അവിടെനിന്നാണ് പിടിയിലായത്. ഇതിനിടെ ഇയാൾ മീശയും മുടിയും മുറിച്ച് രൂപമാറ്റം വരുത്തിയതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.