കോഴിക്കോട്: ഷഹബാസ് വധക്കേസിൽ പ്രതികളായ താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ച് വിദ്യാർഥികളുടെ പരിക്ഷാകേന്ദ്രം മാറ്റി. ജുവനൈൽ ഹോമിൽ കഴിയുന്ന കുട്ടികൾക്ക് ഹോമിന് അടുത്തുള്ള സ്കൂളാണ് പരീക്ഷാകേന്ദ്രമായി അനുവദിച്ചത്. താമരശ്ശേരി സ്കൂളിൽ പരീക്ഷ എഴുതിക്കുന്നതിനെതിരെ വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിരുന്നു. സ്കൂളിന് മുന്നിൽ പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ പ്രശ്നസാധ്യത ഒഴിവാക്കാൻ പരീക്ഷാകേന്ദ്രം മാറ്റണമെന്ന് പൊലീസ് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കേന്ദ്രം മാറ്റിയത്. തിങ്കളാഴ്ച ജുവനൈൽ ഹോമിൽനിന്ന് പൊലീസ് സംരക്ഷണത്തിൽ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ച് പരീക്ഷയെഴുതാൻ അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.