സുൽത്താൻബത്തേരി: സർവജന സ്കൂളിൽ ക്ലാസ്മുറിയിൽനിന്ന് പാമ്പുകടിയേറ്റ് വിദ്യാ ർഥിനി ഷഹല ഷെറിൻ മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതി രെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷഹലയുടെ വീട് സന്ദർശിച്ച ശേഷമാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. അധ്യാപകർക്കെതിരെ മൊഴിനൽകുന്ന വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്. അവർക്കെതിരെ പോക്സോ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ഉച്ചയോടെയാണ് പ്രതിപക്ഷ നേതാവും ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ, കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് തുടങ്ങിയവർ ഷഹലയുടെ വീട് സന്ദർശിച്ചത്. സർവജന സ്കൂളിലെത്തി വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റ ക്ലാസ്മുറിയും സന്ദർശിച്ചു. പ്രതിപക്ഷ നേതാവിനെ കാണാൻ ഷഹലയുടെ സഹപാഠികളും എത്തിയിരുന്നു. ഇവർ സ്കൂൾ അധ്യാപകരുടെ ഇടപെടലിനെക്കുറിച്ച് പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. സംഭവത്തിലെ അനാസ്ഥ പുറത്തറിയിച്ച സ്കൂളിലെ വിദ്യാർഥിനി നിദ ഫാത്തിമയെ വീട്ടിലെത്തി കണ്ടാണ് ചെന്നിത്തല മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.