ആനയുടെ ചവിട്ടേറ്റ മനോജ് റോഡിൽ വീഴുന്നു

ഗതാഗതം നിയന്ത്രിച്ച ആളിന് ആനയുടെ ചവിട്ടേറ്റു; ചവിട്ടിയത് ‘തടത്താവിള രാജശേഖരൻ’

മയ്യനാട് (കൊല്ലം): ഉത്സവത്തിന്​ തിടമ്പേറ്റി വന്ന ആന ഗതാഗതം നിയന്ത്രിക്കുകയായിരുന്ന ആളെ ചവിട്ടി താഴെയിട്ടു. കൂട്ടിക്കട ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളിയും തച്ചിലേഴികം ക്ഷേത്രത്തിന് സമീപത്തെ താമസക്കാരനായ മനോജിനാണ്​ ആനയുടെ ചവിട്ടേറ്റത്​. നിസ്സാര പരിക്കേറ്റ മനോജ് ആശുപത്രിയിൽ ചികിത്സ തേടി.

ഇരവിപുരം കൂട്ടിക്കട തച്ചിലഴികത്ത് ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ കെട്ടുകാഴ്ചകൾ കടന്നു വരുന്ന സമയത്താണ് സംഭവം. ഉത്സവത്തിനായി കൊണ്ടുവന്ന തടത്താവിള രാജശേഖരൻ എന്ന ആനയാണ് ചവിട്ടിയത്. ഉത്സവം നിയന്ത്രിക്കുകയും വാഹനങ്ങൾ ഗതാഗതക്കുരുക്കില്ലാതെ കടത്തിവിടുകയും ചെയ്യുകയായിരുന്നു മനോജ്.

 

Tags:    
News Summary - Elephant trampled man in Kollam Mayyanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.