പേരിലേ ബാലനുള്ളൂ, വർ​ഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ

എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ എം.പി. പേരിലേ ബാലൻ എന്നുള്ളൂ, വർഗീയതയിൽ മൂത്തോനാണെന്നുമായിരുന്നു ഷാഫി പറമ്പിലിന്റെ വിമർശനം. നിയമസഭ തെരഞ്ഞെടുപ്പിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ടതിനേക്കാൾ വലിയ തോൽവിയാണ് എൽ.ഡി.എഫിനെ കാത്തിരിക്കുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

രണ്ടുമാസമേയുള്ളൂ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്ന് പാഠമുൾക്കൊള്ളാനല്ല, പരാജയത്തിൽ നിന്ന് തിരിച്ചുവരാൻ കഴിയില്ലെന്നറിഞ്ഞിട്ട് വർഗീയതയെന്ന അവസാനത്തെ കച്ചിത്തുരുമ്പുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

യു.ഡി.എഫ് ഭരിച്ചാൽ കേരളത്തിലെ ആഭ്യന്തര കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്‍ലാമിയായിരിക്കുമെന്നും അപ്പോൾ പലമാറാടുകളും ആവർത്തിക്കുമെന്നുമാണ് ബാലൻ പറഞ്ഞത്.

‘ഏതെങ്കിലും സാഹചര്യത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരികയാണെങ്കിൽ, രണ്ടു ദിവസംകൊണ്ട് അവരെ ബി.ജെ.പിയായി മാറും. യു.ഡി.എഫ് ഭരിച്ചാൽ കേരളത്തിലെ ആഭ്യന്തര കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്‍ലാമിയായിരിക്കും. ​അപ്പോൾ പലമാറാടുകളും ആവർത്തിക്കും. അതിനു പറ്റിയ സമീപനമാണ് ലീഗും, ആർ.എസ്.എസും സ്വീകരിക്കുന്നത്. ഒന്നാം മാറാടും, രണ്ടാം മാറാടും സംഭവിച്ചപ്പോൾ ജമാഅത്തെ ഇസ്‍ലാമി നോക്കി നിന്നു. അവിടെ ജീവൻ കൊടുത്ത് നേരിട്ടത് എന്റെ പ്രസ്ഥാനമാണ്’ -എ.കെ ബാലൻ പറഞ്ഞു.

കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തത് പാലക്കാട് നടന്നെന്നും ആർ.എസ്.എസും ജമാഅത്തും പാലക്കാട് കലാപത്തിന് ശ്രമിച്ചെന്നും എ.കെ ബാലൻ ആരോപിച്ചു. അത് പൊലീസിനെ ഉപയോഗിച്ച് തടഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Shafi Parambil against A.K Balan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.