കുത്തേറ്റ അഖിലിനെ ഉൾപ്പെടുത്തി എസ്.എഫ്.ഐക്ക് പുതിയ കമ്മിറ്റി

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ പിരിച്ചുവിട്ട എസ്.എഫ്.ഐ കമ്മിറ്റിക്ക് പകരം അഡ്ഹോക് കമ്മിറ്റി രൂപവത്കരി ച്ചു. കുത്തേറ്റ മൂന്നാംവർഷ പൊളിറ്റിക്സ് വിഭാഗം വിദ്യാർഥി അഖിലിനെ ഉൾപ്പെടുത്തിയാണ് 25 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. നെഞ്ചിന് കുത്തേറ്റ അഖിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.

എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും കേരള യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാനുമായ എ.ആർ. റിയാസാണ് പുതിയ കമ്മിറ്റിയുടെ കൺവീനർ.

അഖിലിനെ ക്യാംപസിൽവെച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നും രണ്ടും പ്രതികൾ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്തും സെക്രട്ടറി നസീമുമാണ്. ഇവർ ഉൾപ്പടെ പ്രതികളായ ആറ് നേതാക്കളെ സംഘടനയിൽ നിന്ന് പുറത്താക്കുകയും യൂനിറ്റ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു.

Tags:    
News Summary - sfi university college construct ad-hoc committee -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.