നിയമസഭാ സമ്മേളത്തിനെത്തിന് ശേഷം കാറിൽ പുറത്തേക്ക് വരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ

രാഹുൽ മാങ്കൂട്ടത്തിലിനെ എസ്.എഫ്.ഐക്കാർ റോഡിൽ തടഞ്ഞു

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിൽ പ​ങ്കെടുത്ത രഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ എസ്.എഫ്​.ഐ പ്രവർത്തകർ തടഞ്ഞു. എം.എൽ.എ ഓഫിസിന് മുന്നിലാണ് രാഹുൽ കയറിയ കാർ തടഞ്ഞത്. സംഭവ സമയം സമീപത്ത് പൊലീസുകാർ ആരും ഉണ്ടായിരുന്നില്ല. ഇരപതോളം എസ്.എഫ്.ഐ പ്രവർത്തകരാണ് വാഹനം തടഞ്ഞത്. തുടർന്ന് അൽപസമയം കഴിഞ്ഞ് പൊലീസ് എത്തി പ്രതിഷേധക്കാ​രെ നീക്കിയെങ്കിലും വാഹനം എടുക്കാൻ രാഹുൽ സമ്മതിച്ചില്ല. സംഭവസമയത്ത് പൊലീസ് ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് വാഹനം നിർത്തിയിട്ടത്. ഉന്നത പൊലീസുകാർ ഇടപെട്ടതോടെയാണ് രാഹുൽ വാഹനം നീക്കിയത്.

ലൈംഗികാരോപണ വിവാദങ്ങൾ കത്തിനിൽക്കെ ഊഹാപോഹങ്ങൾക്കെല്ലാം വിരാമിട്ടാണ് രാവിലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നിയമസഭയിലെത്തിയത്. സഭ സമ്മേളനം തുടങ്ങിയ ഒൻപത് മണിവരെ രാഹുൽ സഭയിലെത്തുന്നതിനെ കുറിച്ച് പാർട്ടി വൃത്തങ്ങൾക്ക് പോലും വ്യക്തമായ അറിവില്ലായിരുന്നു. സഭ തുടങ്ങി 20 മിനിറ്റ് പിന്നിട്ടപ്പോഴാണ് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിൽ വന്നിറങ്ങുന്നത്.

ലൈംഗികാരോപണത്തിന്റെ പേരിൽ കോൺഗ്രസ് അംഗത്വത്തിൽ നിന്നും സസ്​പെൻഡ് ചെയ്ത രാഹുലിന് നിയമസഭയിൽ പ്രത്യേക ​േബ്ലാക്ക് അനുവദിക്കുമെന്ന് സ്പീക്കർ നേരത്തെ പറഞ്ഞിരുന്നു. സഭയിലെത്തിയ രാഹുൽ പ്രതിപക്ഷ നിരയിലെ അവസാന നിരയിലാണ് ഇരുന്നത്. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍റെ എതിര്‍പ്പ് നിലനിൽക്കെ തന്നെയാണ് രാഹുൽ സഭയിലെത്തിയത്.

നിയമസഭ സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്കു സഭ ചരമോപചാരം അർപിച്ചു. ഇന്നു മുതൽ 19 വരെ, 29, 30, ഒക്ടോബർ 6 മുതൽ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക.

Tags:    
News Summary - rahul mamkootathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.