Posted On
date_range Updated On
date_range റോഡരികിലൂടെ നടന്നുപോയ ഏഴു വയസുകാരൻ കാറിടിച്ച് മരിച്ചു
വൈലത്തൂർ: തലക്കടത്തൂർ ഓവുങ്ങലിൽ നിയന്ത്രണംവിട്ട കാറിടിച്ച് പരിക്കേറ്റ ഏഴ് വയസ്സുകാരൻ മരിച്ചു. നെല്ലേരി സമീർ - ഹഫ്സത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് റിക്സാനാണ് മരിച്ചത്. പാറാൾ പള്ളിക്ക് സമീപം വെള്ളിയാഴ്ച്ച രാവിലെ 9.45നായിരുന്നു അപകടം.
തിരൂർ ഭാഗത്തുനിന്നും വന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലൂടെ സ്കൂളിലേക്ക് നടന്നുപോകുകയായിരുന്ന കുട്ടിയെ ഇടിച്ചത്. സമീപത്തെ പള്ളിയുടെ മതിലിൽ ഇടിച്ചാണ് കാർ നിന്നത്.
കാറിനടിയിൽ കുടുങ്ങിയ കുട്ടിയെ നാട്ടുകാർ ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു. റയ്യാൻ, റിസാൻ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.