കളിക്കുന്നതിനിടെ ഏഴാം നിലയിൽനിന്ന് വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം

പന്തീരാങ്കാവ്: താമസിക്കുന്ന കെട്ടിടത്തിന്റെ ഏഴാം നിലയിലെ ബാൽക്കണിയിൽനിന്ന് വീണ് ഏഴു വയസ്സുകാരൻ മരിച്ചു. പൊറ്റമ്മൽ ചിന്മയ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.

ഇരിങ്ങല്ലൂർ ലാൻഡ് മാർക്ക് ‘അബാക്കസ്’ ബിൽഡിങ്ങിൽനിന്ന് വീണ നല്ലളം കീഴ്വനപാടം എം.പി. ഹൗസിൽ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം.

കളിക്കുന്നതിനിടെ ബാൽക്കണിയിൽ കയറിയ കുട്ടി ഏഴാം നിലയിൽനിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷ ജീവനക്കാരും മറ്റും ചേർന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് വർഷത്തോളമായി ദമ്പതികൾ ഈ ഫ്ലാറ്റിലെ താമസക്കാരാണ്. ദമ്പതികൾക്ക് ഒരു മകൾകൂടിയുണ്ട്.

Tags:    
News Summary - Seven-year-old boy dies after falling from seventh floor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.