അപകടത്തിൽ തകർന്ന സ്കൂൾ വാൻ
Posted On
date_range Updated On
date_range കോഴിക്കോട് സ്വകാര്യ ബസ് സ്കൂൾ വാഹനത്തിലിടിച്ച് ഏഴ് വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്ക്
കോഴിക്കോട്: വടകര എടച്ചേരിയിൽ സ്വകാര്യ ബസ് സ്കൂൾ വാഹനത്തിലിടിച്ച് ഏഴ് വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്ക്. കാർത്തികപ്പള്ളി എം.എം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. സ്കൂൾ വാഹനത്തിന്‍റെ ഡ്രൈവറുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ കോഴിക്കോട്ടെ ആശുപത്രികളിലേക്ക് മാറ്റി.
വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസും, വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂൾ വാനുമാണ് അപകടത്തിൽപെട്ടത്. സ്കൂൾ വാനിൽ കുടുങ്ങിയ ഡ്രൈവറെയും വിദ്യാർഥികളെയും നാട്ടുകാരും ഫയർഫോഴ്സും ഏറെ പണിപെട്ടാണ് പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.