കൊച്ചി: കൊച്ചിയിൽ ഡാർക്ക് നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് നടത്തിയ ഏഴുപേർ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) പിടിയിൽ. ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറക്കൽ, എബിൻ ബാബു, ഷാരൂൺ ഷാജി, കെ.പി അമ്പാടി, സി.ആർ അക്ഷയ്, അനന്തകൃഷ്ണൻ, ആന്റണി സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്.
ജർമനിയിൽനിന്ന് കൊച്ചിയിലെത്തിയ പാർസലിൽ 10 എൽ.എസ്.ഡി സ്റ്റാമ്പുകൾ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കൊച്ചിയിലെ ആറിടങ്ങളിൽ നടത്തിയ പരിശോധനയിൽ 326 എൽ.എസ്.ഡി സ്റ്റാമ്പും എട്ടുഗ്രാം ഹഷീഷ് ഓയിലും പിടികൂടി. പിടിയിലായവർ രാജ്യാന്തര ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണെന്ന് എൻ.സി.ബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.