കോവിഡ്​ സ്​പെഷൽ ലീവ്​ ചുരുക്കി; വർക്ക്​ അറ്റ്​ ഹോം സൗകര്യമുള്ളവർ ജോലി ചെയ്യണം

തിരുവനന്തപുരം:  ജീവനക്കാർക്ക്​ അനുവദിച്ചിരുന്ന കോവിഡ്​ സ്​പെഷൽ ലീവിൽ മാറ്റം വരുത്തി ഉത്തരവ്​. സർക്കാർ, അർധസർക്കാർ, പൊതു​മേഖല സ്ഥാപനങ്ങൾ എന്നിവയിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക്​ ഇത്​ ബാധകമാണ്​.

നിലവിൽ ഏഴ്​​ ദിവസമാണ്​ കോവിഡ്​ വന്നവർക്ക്​ സ്​പെഷൽ ലീവ്​ നൽകിയിരുന്നത്​. ഇനി കോവിഡ്​ വരുന്ന ജീവനക്കാരിൽ സൗകര്യമുള്ളവർക്ക്​ വർക്ക്​ ഫ്രം ഹോം അനുവദിക്കും. അവർക്ക്​ അവധിയില്ല. വർക്ക്​ ഫ്രം ഹോം സൗകര്യമില്ലാത്തവർക്ക്​ അഞ്ച്​ ​ദിവസം സ്​പെഷൽ ലീവ്​ അനുവദിക്കും. അവധി ദിവസങ്ങൾ അടക്കമായിരിക്കും ഇത്​.

അഞ്ച്​ ദിവസം കഴിഞ്ഞ്​ ആന്‍റിജൻ പരിശോധന നടത്തി നെഗറ്റിവ്​ ആയവർ തുടർന്ന്​ ഓഫിസുകളിലെത്തണം. ശാരീരിക അകലവും കോവിഡ്​ പ്രോട്ടോകോളും പാലിച്ചാകണം ഇത്​. അഞ്ച്​ ദിവസം കഴിഞ്ഞ്​ വീണ്ടും പോസിറ്റിവ്​ ആണെങ്കിൽ രണ്ടുദിവസം കൂടി അനുവദനീയ അവധി​ എടുത്ത ശേഷം ഓഫിസിൽ ഹാജരാകണം. ദുരന്ത നിവാരണ വകുപ്പാണ്​ പുതിയ ഉത്തവിറക്കിയത്​.

നേര​േത്ത പ്രാഥമിക സമ്പർക്കപട്ടികയിൽ വന്നവർക്ക്​ പോലും കോവിഡ്​ സ്​പെഷൽ ലീവ്​ അനുവദിച്ചിരുന്നു. ഇത്​ പിന്നീട്​ നിർത്തി. ജീവനക്കാർക്ക്​ മാത്രം ഏഴ്​ ദിവസം സ്​പെഷൽ ലീവ്​ അനുവദിച്ചു. അതിലാണ്​ വീണ്ടും മാറ്റം വന്നത്​.

Tags:    
News Summary - Seven days work from home for covid positive; Amendment to Special Leave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.