തിരുവമ്പാടി: മുന്‍ എം.എൽ.എ ജോര്‍ജ് എം.തോമസിനെതിരെ ഉയർന്നത് ഗുരുതരമായ ആരോപണങ്ങളെന്ന് സൂചന. ഇതിൽ പ്രധാനമായിട്ടുള്ളത് പ്രവാസി കോണ്‍ഗ്രസ് നേതാവിനെതിരായ പോക്സോ കേസ് ഒതുക്കിയെന്നതാണ്. സി.പി.എം അനുഭാവി കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു പരാതിക്കാരി. കോണ്‍ഗ്രസ് പ്രവാസി സംഘടനാ നേതാവായ വ്യവസായിയെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു എം.എൽ.എ ആയിരിക്കെ ജോര്‍ജ് എം.തോമസിന്റെ ഇടപെടലെന്നാണ് പാർട്ടി അന്വേഷണ കമ്മീഷെൻറ കണ്ടെത്തെൽ. പൊലീസിനെ സ്വാധീനിച്ച് കേസില്‍നിന്ന് ഒഴിവാക്കിയെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. നിലവിൽ, ഒരു വർഷത്തേക്കാണ് സസ്പെൻറ് ചെയ്്തിരിക്കുന്നത്. കർഷക സംഘം ഭാരവാഹിത്വത്തിൽ നിന്നുൾപ്പെടെ മാറ്റിനിർത്തിയിട്ടുണ്ട്.
എന്നാൽ, ഈ നടപടിയിൽ പ്രവർത്തകർ തൃപ്തരല്ലെന്ന് പറയപ്പെടുന്നു. കൂടുതൽ കടുത്ത നടപടിവേണമെന്നാണ് ആവശ്യം. 2009ലാണ് പോക്സോ കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് അറിയുന്നത്. തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗങ്ങൾ ഈ വിഷയം സി.പി.എം സംസ്ഥാന കമ്മിറ്റിക്കുമുൻപിലെത്തിച്ചത്. തുടർന്നാണ് കോഴിക്കോട് ജില്ല കമ്മിറ്റി അന്വേഷണ കമ്മീഷനെ വെച്ചത്. ക്വാറി ഉടമകളുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നാണ് മറ്റൊരാക്ഷേപം. കോടഞ്ചേരിയിൽ നടന്ന പ്രണയ വിവാഹത്തെ ലൗ ജിഹാദായി ചിത്രീകരിച്ച് വെട്ടിലായ നേതാവ് കൂടിയാണ് ജോർജ് എം. തോമസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.