രണ്ടുതരം യൂനിഫോം: ബാലാവകാശ കമീഷൻ കേസെടുത്തു

മലപ്പുറം: പാണ്ടിക്കാട് അൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്​കൂളിലെ വിദ്യാർഥികൾക്ക് വ്യത്യസ്​ത യൂനിഫോം ഏർപ്പെടുത്തിയ സംഭവത്തിൽ സംസ്​ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്​ഥാനത്തിലാണ് നടപടി. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, പ്രിൻസിപ്പൽ, ജില്ല ശിശുസംരക്ഷണ ഓഫിസർ എന്നിവർ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമീഷൻ നിർദേശിച്ചു. 

പാണ്ടിക്കാട്​ വെള്ളുവങ്ങാ​െട്ട സ്കൂളിൽ പഠനനിലവാരത്തി​​െൻറ അടിസ്ഥാനത്തിൽ ചില കുട്ടികൾക്ക്​ പ്രത്യേക യൂനിഫോം ഏർപ്പെടുത്തിയതാണ്​​ വിവാദമായത്​. ഇതുസംബന്ധിച്ച്​ ചൈൽഡ്​ലൈൻ പ്രവർത്തകർ കഴിഞ്ഞദിവസം സ്​കൂളിലെത്തി വിവരം ശേഖരിച്ചിരുന്നു. നേതൃഗുണമുള്ളവരെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്​ ​തെരഞ്ഞെടുത്ത കുട്ടികൾക്ക്​ പ്രത്യേക യൂനിഫോം ഏർപ്പെടുത്തിയതെന്നായിരുന്നു​ പ്രിൻസിപ്പലി​​െൻറ വിശദീകരണം. 

കുട്ടികളുടെ പാഠ്യ-പാഠ്യേതര കഴിവുകൾ നോക്കി ഒരു ക്ലാസിൽനിന്ന് ഒരാൺകുട്ടിയെയും ഒരു പെൺകുട്ടിയെയുമാണ്​ തെരഞ്ഞെടുത്തത്​. ഇവരെ തിരിച്ചറിയാൻ കുപ്പായത്തി​​െൻറ നിറത്തിൽ മാറ്റം വരുത്തുക മാത്രമാണ് ചെയ്തത്. ഇതിനെതിരെ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന്​ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈൽഡ് ലൈനിൽനിന്ന് പരാതി ലഭിച്ചയുടൻ രണ്ട് തരത്തിലുള്ള യൂനിഫോം പിൻവലിക്കാൻ മാനേജ്മ​െൻറ്​ തീരുമാനിച്ചിരുന്നതായി ചെയർമാൻ അബ്​ദുറഹ്​മാൻ ഉണ്ണിക്കോയ തങ്ങൾ വെളിപ്പെടുത്തി. ഇത്​ നടപ്പാക്കാൻ വൈകിയതിന് പ്രിൻസിപ്പലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - separate uniform students malappuram- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.