ദീ​പ​ക് കൃ​ഷ്ണ കൊ​ടും ക്രി​മി​ന​ൽ: സുനിത നേരിട്ടത് ക്രൂര മർദനം; നെഞ്ചിൽ ചവിട്ടി വീഴ്ത്തി, തല ഭിത്തിയിലിടിച്ചു

തൃ​ശൂ​ർ: ബം​ഗ​ളൂ​രു​വി​ൽ സു​നി​ത​യെ മ​ർ​ദി​ച്ചു​കൊ​ന്ന കേ​സി​ലെ പ്ര​തി ദീ​പ​ക് കൃ​ഷ്ണ കൊ​ടും​ക്രി​മി​ന​ൽ. മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​ന്റെ മ​റ​വി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി സാ​മ്പ​ത്തി​ക ത​ട്ടി​പ്പും ലൈം​ഗി​ക ചൂ​ഷ​ണ​വും ന​ട​ത്തു​ന്ന ഇ​യാ​ൾ​ക്കെ​തി​രെ ല​ഹ​രി​ക്കേ​സ് ഉ​ൾ​പ്പെ​ടെ നി​ല​വി​ലു​ണ്ട്. സു​നി​ത​യു​ടെ മ​ര​ണ​ത്തോ​ടെ ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു.

ഐ.​ടി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ദീ​പ​ക് 2011ൽ ​ദു​ബൈ​യി​ലാ​ണ് ത​ട്ടി​പ്പു​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി​യു​ടെ പേ​രി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രി​ൽ​നി​ന്ന് കോ​ടി​ക​ൾ ത​ട്ടി. മൂ​ന്നു കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പി​ൽ നാ​ല് കേ​സു​ക​ളി​ലാ​യി ദു​ബൈ​യി​ൽ ആ​റു​മാ​സം ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ച ഇ​യാ​ൾ 2017ൽ ​വ്യാ​ജ പാ​സ്പോ​ർ​ട്ടി​ലാ​ണ് നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​ത്. പി​ന്നീ​ട് തെ​രു​വു​നാ​യ്ക്ക​ളെ മ​റ​യാ​ക്കി​യാ​യി​രു​ന്നു ത​ട്ടി​പ്പു​ക​ൾ. ബി.​എം.​ഡ​ബ്ല്യു കാ​റി​ൽ നാ​യ്ക്ക​ളു​മാ​യി പു​തു​ച്ചേ​രി​യി​ലെ​ത്തി ബം​ഗ​ളൂ​രു​വി​ൽ ഷെ​ൽ​ട്ട​ർ ഒ​രു​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് മൃ​ഗ​സ്നേ​ഹി​ക​ളി​ൽ​നി​ന്ന് പ​ണം ത​ട്ടി മു​ങ്ങി. തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കൊ​ക്കെ​യ്ൻ കൈ​വ​ശം വെ​ച്ച കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - deepak krishna who killed sunita

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.