Sebastian Paul
കൊച്ചി: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുൻ എം.പിയും എം.എൽ.എയുമായ ഇടതുസഹയാത്രികൻ അഡ്വ. സെബാസ്റ്റ്യൻ പോൾ. തോൽവിയുടെ പൂർണ ഉത്തരവാദിത്തം പിണറായിക്കാണെന്നും ഇത് അദ്ദേഹത്തിനെതിരൊയ വിധിയെഴുത്താണെന്നും സെബാസ്റ്റ്യൻ പോൾ പ്രതികരിച്ചു.
പാർട്ടിയിൽ നിലനിന്നത് പിണറായിയുടെ ഏകാധിപത്യമാണ്. അദ്ദേഹത്തിന്‍റെ ഭാഷ ഒരിക്കലും നല്ല ഭരണാധികാരിക്ക് ചേർന്നതായിരുന്നില്ല. ഇത്തവണ വോട്ട് ചോദിച്ചത് എൽ.ഡി.എഫിന് വേണ്ടിയല്ല, പിണറായി എന്ന ഒരു വ്യക്തിക്ക് വേണ്ടിയായിരുന്നു. താൻ ആരാലും ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്ന നിലപാടിലായിരുന്നു പിണറായി. വിമർശനം അദ്ദേഹത്തിന് സഹിക്കാനാവില്ല.
ചില കാര്യങ്ങൾ തുറന്നുപറഞ്ഞതിന്‍റെ പേരിൽ പാർട്ടി സെക്രട്ടറിയായിരിക്കെ അദ്ദേഹം ആണ് തന്‍റെ പാർലമെന്‍ററി പ്രവർത്തനത്തിന് തിരശ്ശീലയിട്ടത്. പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം ഏറ്റെടുക്കാനുള്ള പ്രാപ്തി പിണറായിക്കില്ലെന്നും സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു. കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി എപ്പോഴും പാർട്ടിക്ക് വിധേയനായാണ് പ്രവർത്തിക്കേണ്ടത്. പിണറായി ഒരു കാര്യത്തിലും മനസ്താപമുള്ളയാളല്ല. തനിക്ക് തോന്നിയത് ചെയ്യും എന്ന രീതിയിലായിരുന്നു പെരുമാറ്റമെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.