മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കമില്ല -ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കമില്ലെന്ന് ചാണ്ടി ഉമ്മൻ. ഓരോരുത്തരും അവരുടെ അഭിപ്രായങ്ങളാണ് പറയുന്നത്. അഭിപ്രായം പറയുന്നത് എങ്ങനെയാണ് തര്‍ക്കമാകുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസിന് ഒരു കീഴ്വഴക്കമുണ്ട്. അതനുസരിച്ച് ജനവികാരവും എം.എല്‍.എമാരുടെ വികാരവും ഉള്‍ക്കൊണ്ട് ഹൈകമാൻഡാണ് തീരുമാനമെടുക്കുകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി സ്ഥാനം തന്‍റെ മുന്‍ഗണനയില്‍ ഇല്ല. അതൊക്കെ മുഖ്യമന്ത്രിയും നേതൃത്വവുമാണ് തീരുമാനിക്കുക.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ 79 ലക്ഷം രൂപ ലാഭിക്കാനായി. അത് വീട് വച്ച് നൽകുന്ന തന്‍റെ പദ്ധതിയിൽ വിനിയോഗിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറി പ്രവീൺ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - no dispute in Congress over Chief Minister - Chandy Oommen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.