കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഇടുക്കി ജില്ല പട്ടികജാതി വികസന ഓഫിസിലെ സീനിയർ ക്ലർക്ക് റഷീദ്

25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പട്ടികജാതി വികസന ഓഫിസിലെ സീനിയർ ക്ലർക്ക് പിടിയിൽ

തൊടുപുഴ: പട്ടികജാതി വികസന ഓഫിസിൽ നിന്ന്​ സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള പേപ്പർ ജോലികൾ ചെയ്യുന്നതിന് മൂന്നാർ സ്വദേശിയിൽ നിന്ന്​ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി ജില്ല പട്ടികജാതി വികസന ഓഫിസിലെ സീനിയർ ക്ലർക്ക് വിജിലൻസ് പിടിയിൽ. തൊടുപുഴ ഇടവെട്ടി വലിയജാരം പനക്കൽ വീട്ടിൽ റഷീദ് ആണ് പിടിയിലായത്.

60,000 രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതിൽ 40,000 രൂപ അഡ്വാൻസായി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപേക്ഷകൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ 25,000 രൂപ അഡ്വാൻസ് തുകയായി നൽകാൻ ആവശ്യപ്പെട്ടു. ഇതോടെ, മൂന്നാർ സ്വദേശിയായ അപേക്ഷകൻ പരാതിയുമായി വിജിലൻസിനെ സമീപിക്കുകയുമായിരുന്നു.

പരാതിക്കാരനെ റഷീദ് തൊടുപുഴയിൽ വിളിച്ചു വരുത്തി പണം വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ ചൊവ്വാഴ്ച തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. 

Tags:    
News Summary - Senior Clerk of Scheduled Caste Development Office arrested for accepting bribe of Rs 25,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.