ഹജ്ജ്​ യാത്രക്കാരെ സഹായിക്കാൻ വൈദിക വിദ്യാർഥികളും

ആലുവ: ഹജ്ജ് യാത്രികരെ സഹായിക്കാൻ വൈദിക വിദ്യാത്ഥികളും. ആലുവ റെയിൽവേ സ്റ്റേഷനിലെ സേവന കേന്ദ്രത്തിലാണ് ഏഴ് വൈദിക വിദ്യാർഥികൾ വ്യാഴാഴ്ച സേവനത്തിനെത്തിയത് . ആലുവ മംഗലപുഴ പൊന്തിഫിക്കൽ സെമിനാരിയിലെ ഒന്ന്, രണ്ട് വർഷ വിദ്യാത്ഥികളായ പ്രിൻസ്, ലിജു, ജഫ്രിൻ , മെൽവിൻ, ബിജു, ഷിബിൻ, സെബി എന്നിവരാണ് സേവനത്തിനെത്തിയത്.

വിവിധ ഭാഗങ്ങളിൽ നിന്ന് ട്രെയിനുകളിൽ എത്തുന്ന ഹജ്ജ് യാത്രികരെ സഹായിക്കാനാണ് സേവന കേന്ദ്രം പ്രവർത്തിക്കുന്നത്. സ്റ്റേഷനിൽ ട്രെയിനിറങ്ങുമ്പോൾ മുതൽ ഹജ്ജ് യാത്രക്കാർക്ക് സേവനം ചെയ്യാൻ നിരവധി സന്നദ്ധ പ്രവർത്തകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട് .

Tags:    
News Summary - Seminary Students to help Hajj Pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.