സ്വാശ്രയ മെഡിക്കൽ പ്രവേശനം: സർക്കാറിന്​ ഹൈകോടതിയുടെ വിമർശനം

കൊച്ചി: സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ൽ സർക്കാറിന്​ ഹൈകോടതിയുടെ വിമർശനം. വിദ്യാർഥികളെ സംരക്ഷിക്കാനാണ്​ സുപ്രീംകോടതി പറഞ്ഞതെങ്കിലും സർക്കാർ അതു ചെയ്യുന്നില്ലെന്ന്​ കോടതി പറഞ്ഞു. കൃത്യസമയത്ത്​ കാര്യങ്ങൾ ചെയ്യുന്നില്ല. ഫീസ്​ പ്രശ്​നം കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്​. എൻ.ആർ.​െഎ ക്വാട്ടയിൽ ഉയർന്ന ഫീസ്​ വാങ്ങാൻ പറഞ്ഞിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. എൻട്രൻ’സ്​ കമീഷണർ നിസാര പ്രശ്​നങ്ങൾ സങ്കീർണ്ണമാക്കിയിരിക്കുകയാണെന്നും കോടതി വിമർശിച്ചു. 

കുട്ടികളെ കുറിച്ചോ രക്ഷിതാക്ക​െള കു​റിച്ചോ മാനേജ്​മെ​ൻറ്​ ചിന്തിക്കുന്നില്ല. അലോട്ട്​മ​​െൻറ്​ പൂർത്തിയായിട്ടും സീറ്റ്​ ഒഴിഞ്ഞു കിടക്കുന്നത്​ എങ്ങനെയാണ്​ ​േചാദിച്ച കോടതി സർക്കാർ വിദ്യാർഥികളുടെ അവസ്​ഥ മനസിലാക്കുന്നി​െല്ലന്നും വിമർശിച്ചു. ​കുട്ടികളുടെ ഭാവി പരിഗണിക്കാതെയാണ് ഫീസി​​​െൻറ കാര്യത്തില്‍ മാത്രമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രവേശനം നീണ്ടുപോകാനുള്ള സാഹചര്യം ഉണ്ടാക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹരജികളിൽ വിശദവാദം കേൾക്കുന്നതിനായി പറയാൻ നാളേക്ക്​ മാറ്റി. നാളെ ഇത് സംബന്ധിച്ച കൃത്യമായ നിലപാട് കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. 

ജ​സ്​​റ്റി​സ്​ രാ​ജേ​ന്ദ്ര​ബാ​ബു ക​മ്മി​റ്റി നി​ർ​ണ​യി​ച്ച അ​ഞ്ചു ല​ക്ഷം രൂ​പ ഏ​കീ​കൃ​ത ഫീ​സി​നെ ചോ​ദ്യം​ചെ​യ്​​ത്​ സ്വാ​ശ്ര​യ മാ​നേ​ജ്​​മ​​​െൻറു​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യിലാണ്​ ഹൈകോടതി വാദം കേട്ടത്​.  അ​ഞ്ചു ല​ക്ഷം രൂ​പ ഏ​കീ​കൃ​ത ഫീ​സ്​ നി​ശ്ച​യി​ച്ച ന​ട​പ​ടി നേ​ര​േ​ത്ത ശ​രി​വെ​ക്കു​ക​യും പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നും കോ​ട​തി ഇ​ട​ക്കാ​ല വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​നെ ചോ​ദ്യം​ചെ​യ്​​ത്​ കോ​ഴി​ക്കോ​ട്​ കെ.​എം.​സി.​ടി, എ​റ​ണാ​കു​ളം ശ്രീ​നാ​രാ​യ​ണ കോ​ള​ജു​ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. 11 ല​ക്ഷം രൂ​പ വ​രെ ഫീ​സ്​ ഇൗ​ടാ​ക്കാ​ൻ ​കോ​ള​ജു​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യ സു​പ്രീം​കോ​ട​തി, ​കേ​സ്​ ഉ​ട​ൻ തീ​ർ​പ്പാ​ക്കാ​ൻ ഹൈ​േ​കാ​ട​തി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്നു. 

Tags:    
News Summary - Self finance Medical admission: case consider tomorro - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.