ജനമൈത്രി പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലനം തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: അതിക്രമങ്ങൾ തിരിച്ചറിയാനും അവയിൽ നിന്നു സ്വയരക്ഷ നേടാനുമുള്ള മാർഗങ്ങൾ കുട്ടികൾക്ക് പകർന്നു നൽകാനായി ജനമൈത്രി പൊലീസ് സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. 24 മുതൽ അഞ്ചു ദിവസത്തെ പരിശീലനമാണ് നൽകുന്നത്. ഒൻപതു വയസിനു മുകളിലുള്ള പെൺകുട്ടികൾക്ക് പങ്കെടുക്കാം.

അതിക്രമസാഹചര്യങ്ങൾ തിരിച്ചറിയാനും അക്രമികളെ അകറ്റി നിർത്താനുമുള്ള മാനസികവും കായികവുമായ പരിശീലനമാണ് നൽകുന്നത്. സൈബർ സുരക്ഷ, ലഹരി ഉപയോഗവും ദോഷങ്ങളും, പൊലീസിന്റെ വിവിധ സേവനങ്ങൾ, നിയമ അവബോധം തുടങ്ങിയവയും ഉൾപ്പെടുന്നതാണ് പരിശീലനം. ഓരോ വിഷയത്തിലും പ്രത്യേക പരിശീലനം നേടിയ പൊലീസ് ഉദ്യോഗസ്ഥരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ സ്ക്വാഷ് സെന്ററിലാണ് പരിശീലനം. 9497970323 എന്ന നമ്പറിൽ വാട്സാപ്പ് മുഖേന പേര്, വയസ്, അഡ്രസ് എന്നിവ അയച്ചു രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് ആദ്യ ബാച്ചിൽ പരിശീലനം നൽകുന്നതെന്ന് ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു.

Tags:    
News Summary - Self defense training of Janmaitri Police from Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.