സെക്രട്ടേറിയറ്റില്‍ കനത്ത സുരക്ഷയൊരുക്കും; അനുമതിയില്ലാതെ പ്രവേശിച്ചാൽ നടപടി

തിരുവനന്തപുരം: സമരങ്ങളുടെ ഭാഗമായി സെക്രട്ടറിയേറ്റിൽ അതിക്രമിച്ച് കടക്കുന്നവരെ തടയാൻ സുരക്ഷ ശക്തമാക്കുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ സെക്ര​േട്ടറിയറ്റിനുള്ളിൽ പ്രവേശിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.

സെക്രട്ടേറിയറ്റി​െൻറ സുരക്ഷാ ക്രമീകരണം സായുധ പൊലീസായ സ്​റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ ഏൽപിച്ചു. സർക്കാർ സ്ഥാപനങ്ങളുടെ സുരക്ഷക്കായി കേരള സർക്കാർ രൂപവത്​കരിച്ചതാണ് സ്​റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്.

സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തിലെ ഫയലുകള്‍ കത്തി നശിച്ചപ്പോള്‍ സെക്രട്ടേറിയറ്റിലേക്ക്​ പൊതു പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അടക്കം കടക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന സെക്രട്ടേറിയറ്റി‍​െൻറ സുരക്ഷ കൂട്ടാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.

ഇപ്പോഴത്തെ സുരക്ഷ ജീവനക്കാരെ ഒഴിവാക്കി സായുധ സേനയെ നിയോഗിക്കണമെന്ന ആവശ്യം അന്നുതന്നെ മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട് നിരവധി തവണയാണ് സമരക്കാർ സെക്ര​േട്ടറിയറ്റിനുള്ളിൽ കടന്നത്. കഴിഞ്ഞ ദിവസം മഹിള മോർച്ച പ്രവർത്തകർവരെ സുരക്ഷ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് കെട്ടിടത്തിൽ എത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT