Posted On
date_range Updated On
date_range മതവിരുദ്ധ നീക്കം, ബഹുസ്വരതക്കെതിരായ കടന്നുകയറ്റം -എം.കെ. മുനീർ
നരിക്കുനി(കോഴിക്കോട്) : കേന്ദ്രസർക്കാർ മതത്തെ ദുരുപയോഗം ചെയ്യുന്നതും കേരള സർക്കാർ മതവിരുദ്ധ നീക്കം നടത്തുന്നതും രാജ്യാഭിമാനത്തിന്റെ കൊടിയടയാളമായ ബഹുസ്വരതയെ തകർക്കാനിടയാക്കുമെന്ന് മുസ്‍ലിം ലീഗ് നിയമസഭ കക്ഷി ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ.
ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കില്ലെന്നു പറയുമ്പോഴും കുടുംബശ്രീകൾക്ക് നൽകിയ കൈപുസ്തകത്തിലും വിദ്യാഭ്യാസ കരിക്കുലത്തിലും ലിംഗസമത്വത്തിന്റെ അപകടകരമായ പരാമർശങ്ങളുണ്ട്. 'ബഹുസ്വര നാട് അവിവേകമരുത്' പ്രമേയത്തിൽ കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് നരിക്കുനിയിൽ നടത്തിയ യൂത്ത് പ്രൊട്ടസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപക്വവും അശാസ്ത്രീയവുമായ നീക്കമാണ് ലിംഗസമത്വമെന്ന പേരിൽ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിച്ചത്. ഇത് പിന്നീട് ബോധ്യമായതിനാലാണ് അതിൽനിന്ന് പിറകോട്ട് പോയതെന്ന് ഡോ. മുനീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.