Posted On
date_range Updated On
date_range ആ അഞ്ചുപേർ കാണാമറയത്തുതന്നെ...; പെട്ടിമുടിയിൽ ഒന്നാംഘട്ട തിരച്ചിൽ അവസാനിപ്പിച്ചു
മൂന്നാർ: ഉരുൾപൊട്ടി ദുരന്തമുണ്ടായ പെട്ടിമുടിയിൽ ഒന്നാംഘട്ട തിരച്ചിൽ അവസാനിപ്പിച്ചതായി അധികൃതർ. ബന്ധുക്കളുടെ ആവശ്യപ്രകാരം ചൊവ്വാഴ്ച വിദഗ്ധരുടെ നേതൃത്വത്തിൽ പുഴ കേന്ദ്രീകരിച്ച് ഊർജിത തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ബന്ധുക്കളുടെ സമ്മതത്തോടെ പരിശോധന അവസാനിപ്പിക്കുന്നത്.
പുഴയിലെ നീരൊഴുക്ക് കുറയുന്ന മുറക്ക് രണ്ടാംഘട്ട പരിശോധന ആരംഭിക്കും. 17 ദിവസം നീണ്ട തിരച്ചിലിൽ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കുട്ടിയടക്കം ഒരു ലയത്തിൽ താമസിച്ചിരുന്ന അഞ്ചുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.