വീണ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധം; വിചാരണ നിർത്തിവെക്കാൻ എസ്.ഐ.ടി കോടതിയിൽ

ക​ണ്ണൂ​ര്‍: ആ​രോ​ഗ്യ മ​ന്ത്രി​യാ​യി​രി​ക്കെ വീ​ണ ജോ​ര്‍ജി​നെ ക​ണ്ണൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സു​കാ​ര്‍ ക​രി​ങ്കൊ​ടി കാ​ണി​ച്ച കേ​സി​ന്റെ വി​ചാ​ര​ണ നി​ര്‍ത്തി​വെ​ക്കാ​നും തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി​ക്കു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം (എ​സ്.​ഐ.​ടി) കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍കി. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ റെ​യി​ല്‍വേ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജി.​എ​സ്. സ​ജി ക​ണ്ണൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട് (ര​ണ്ട്) മു​മ്പാ​കെ​യാ​ണ് അ​പേ​ക്ഷ ന​ല്‍കി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് ധ​ര്‍മ​ശാ​ല കെ.​എ.​പി ക്യാ​മ്പി​ലെ ക​മാ​ണ്ട​ന്റ് ഓ​ഫി​സി​ല്‍ ചേ​ര്‍ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ യോ​ഗ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ക്കെ​തി​രെ വ​ധ​ശ്ര​മം അ​ട​ക്കം ചേ​ര്‍ത്താ​ണ് അ​ന്ന് കേ​സെ​ടു​ത്തി​രു​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വ​ധ​ശ്ര​മം ഒ​ഴി​വാ​ക്കി കു​റ്റ​പ​ത്രം ന​ല്‍കി​യി​രു​ന്നു. ഇ​തി​ന്റെ വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​കു​ന്ന​ത്.

യൂ​ത്ത് കോ​ണ്‍ഗ്ര​സ് ന​ല്‍കി​യ പ​രാ​തി​യി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് കെ.​എ.​പി ക​മാ​ണ്ട​ന്റ് യു. ​പ്രേ​മ​ന്‍, ക​ണ്ണൂ​ർ എ.​സി.​പി എം.​പി. ആ​സാ​ദ് എ​ന്നി​വ​രു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പ്ര​ഥ​മ​യോ​ഗ​മാ​ണ് കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. കോ​ട​തി ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ല്‍ ഉ​ട​ന്‍ വീ​ണ ജോ​ര്‍ജ് ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി ഒ​രി​ക്ക​ല്‍ക്കൂ​ടി എ​ടു​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം.

Tags:    
News Summary - SIT Seeks Stay on Trial Over Black Flag Protest Against Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.