പിണറായി വിജയൻ

ശമ്പളപരിഷ്കരണം അട്ടിമറിക്കാൻ ശ്രമം; ശമ്പളവും പെൻഷനും ബാധ്യതയെന്ന വ്യാജപൊതുബോധം സൃഷ്ടിക്കുന്നുവെന്നും പിണറായി

തി​രു​വ​ന​ന്ത​പു​രം: പെ​ൻ​ഷ​നും ശ​മ്പ​ള​വും സം​സ്ഥാ​ന​ത്തി​ന്റെ ധ​ന​കാ​ര്യ പ്ര​തി​സ​ന്ധി​യു​ടെ മൂ​ല​കാ​ര​ണ​മെ​ന്ന വ്യാ​ജ പൊ​തു​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും 2002ന് ​സ​മാ​നം ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും മേ​ൽ കൈ​വെ​ക്കാ​നു​ള്ള ഡ്ര​സ്സ് റി​ഹേ​ഴ്സ​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. അ​ഞ്ചു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന ശ​മ്പ​ള​പ​രി​ഷ്ക​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള അ​ജ​ണ്ട​യാ​ണ് അ​ണി​യ​റ​യി​ൽ ന​ട​ക്കു​ന്ന​​ത്. കേ​ര​ള ഗ​വ​ൺ​മെ​ന്‍റ്​ പ്ര​സ്സ​സ്​​ എം​പ്ലോ​യീ​സ്​ യൂ​നി​യ​ൻ (സി.​ഐ.​ടി.​യു) സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള​വും പെ​ൻ​ഷ​നും ന​ൽ​കു​ന്ന​ത് എ​ന്തോ മ​ഹാ​പാ​പ​മാ​യി സ​ർ​ക്കാ​ർ കാ​ണു​ക​യാ​ണ്. കേ​ര​ള​ത്തി​ന്റെ റ​വ​ന്യൂ ചെ​ല​വി​ന്റെ സിം​ഹ​ഭാ​ഗ​വും ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, പൊ​തു​വി​ത​ര​ണം, പൊ​തു ഗ​താ​ഗ​തം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ശ​മ്പ​ളം, പെ​ൻ​ഷ​ൻ എ​ന്നി​വ കൂ​ടി ന​ൽ​കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. സാ​മൂ​ഹി​ക മേ​ഖ​ല​യ്ക്ക് ന​ൽ​കി​യ ഈ ​മു​ൻ​ഗ​ണ​ന​യാ​ണ് കേ​ര​ള വി​ക​സ​ന​ത്തി​ന്റെ ആ​ണി​ക്ക​ല്ല്. ശ​മ്പ​ള പെ​ൻ​ഷ​ൻ ബാ​ധ്യ​ത കൂ​ടു​ന്നു എ​ന്ന പ​തി​വ് യാ​ഥാ​സ്ഥി​തി​ക നി​ല​വി​ളി​ക​ൾ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ലേ​ക്കും പെ​ൻ​ഷ​നി​ലേ​ക്കും ക​ണ്ണു​വെ​ച്ചു​ള്ള​താ​ണ്.

ക്ഷേ​മ-​സേ​വ​ന-​വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നു​ള്ള മു​ൻ​കൂ​ർ ജാ​മ്യ​മെ​ടു​ക്ക​ലാ​യി​രു​ന്നു സ​ർ​ക്കാ​റി​ന്റെ ധ​വ​ള​പ​ത്രം. റ​വ​ന്യൂ ക​മ്മി​യെ കു​റി​ച്ചു​ള്ള പ​തി​വ് ന​വ ലി​ബ​റ​ൽ ആ​ശ​ങ്ക​ക​ളാ​ണ് ധ​വ​ള​പ​ത്രം പ​ങ്കു​വെ​ക്കു​ന്ന​ത്.

ഇ​ത്ത​രം ന​യ​ങ്ങ​ൾ എ​ളു​പ്പം ന​ട​പ്പാ​ക്കി ക​ള​യാം എ​ന്ന് സ​ർ​ക്കാ​ർ വി​ചാ​രി​ക്കേ​ണ്ട. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ആ​വ​ർ​ത്തി​ച്ചു പ​റ​യു​ക​യും അ​ത് മ​റി​ക​ട​ക്കാ​ൻ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​യ്ക്കു​ക​യും ചെ​യ്യു​ന്ന മ​റു​മ​രു​ന്ന് സ്വ​കാ​ര്യ​വ​ത്ക​ര​ണ​മാ​ണ്. തീ​ര​വും തു​റ​മു​ഖ​വും വി​മാ​ന​ത്താ​വ​ള​ങ്ങ​ളും മാ​ത്ര​മ​ല്ല, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, വൈ​ദ്യു​തി, ക​രി​മ​ണ​ൽ ഖ​ന​നം എ​ന്നി​ങ്ങ​നെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ മേ​ഖ​ല​ക​ൾ തീ​റെ​ഴു​താ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​ത്. സ്ഥ​ലം മാ​റ്റ​ങ്ങ​ൾ​ക്ക് സ്വ​ജ​ന പ​ക്ഷ​പാ​തം മാ​ന​ദ​ണ്ഡ​മാ​വു​ക​യാ​ണ്. തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ളാ​ൽ നി​റ​ഞ്ഞ കേ​ന്ദ്ര ലേ​ബ​ർ കോ​ഡു​ക​ളി​ൽ ഒ​രു പ്ര​തി​രോ​ധ​വു​മു​യ​ർ​ത്താ​തെ ന​ട​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മ​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

യൂ​നി​യ​ൻ പ്ര​സി​ഡ​ന്‍റ്​ കെ.​എ​സ്​ സു​നി​ൽ​കു​മാ​ർ, ആ​ർ.​രാ​മു, എം.​എ അ​ജി​ത്ത്​​കു​മാ​ർ, എം.​ഷാ​ജ​ഹാ​ൻ, ദീ​പു, ടി.​കെ.​എം ഷാ​ഫി, എ.​ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.