തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോവാദികൾക്കായി മാഹിയിലും അന്വേഷണം

മാഹി: വയനാട് പെരിയയിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ ഓടി രക്ഷപ്പെട്ട മാവോവാദികൾക്കായി മാഹിയിലും അന്വേഷണം. വയനാട്ടിലെത്തിയ മാവോവാദി സംഘാംഗങ്ങളായ  സുന്ദരി, ലത എന്നിവർ തലശ്ശേരിയിൽ എത്തിയെന്ന സംശയത്തെ തുടർന്ന് ഇവർക്കായി കണ്ണൂർ ജില്ല പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

കണ്ണൂർ പൊലീസ് മേധാവിയുടെ ആവശ്യത്തെ തുടർന്ന് പുതുച്ചേരി പൊലീസ് വിവിധയിടങ്ങളിൽ അന്വേഷണം നടത്തി. ലോഡ്ജുകൾ, ബാറുകൾ, ഹോം സ്റ്റേകൾ, ഒളിച്ച് താമസിക്കാൻ സാധ്യതയുള്ള മറ്റിടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

കഴിഞ്ഞ ദിവസം, ഇ​രി​ട്ടി അ​യ്യം​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ഉ​രു​പ്പും​കു​റ്റി ഞെ​ട്ടി​ത്തോ​ടു മ​ല​യി​ൽ ഉ​ൾ​വ​ന​ത്തി​ൽ പൊ​ലീ​സ്-​മാ​വോ​വാ​ദി ​വെ​ടി​വെ​പ്പുണ്ടായിരുന്നു. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി സൂ​ച​ന. ഉ​രു​പ്പും​കു​റ്റി മാ​വോ​വാ​ദി സാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശ​മെ​ന്ന നി​ല​യി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ട് അ​ട​ക്ക​മു​ള്ള സാ​യു​ധ സം​ഘം മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു.

ക​ന​ത്ത സു​ര​ക്ഷ​ക്കി​ട​യി​ലും ക​ഴി​ഞ്ഞ ദി​വ​സം സാ​യു​ധ മാ​വോ​വാ​ദി സം​ഘം ഇ​വി​ടെ​യ​ടു​ത്ത വാ​ള​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ​ത്തി ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് മ​ട​ങ്ങി​യി​രു​ന്നു. ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ കേ​ര​ള പ്ര​ദേ​ശ​മാ​ണ് വാ​ള​ത്തോ​ട്. ഇ​വി​ടെ മാ​വോ​വാ​ദി ക്യാ​മ്പ് ന​ട​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.

Tags:    
News Summary - Search for escaped Maoists in Mahe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.